ബദിയടുക്ക: (my.kasargodvartha.com 06.05.2021) അസുഖ ബാധിതനായി മരിച്ച മഞ്ചേശ്വരം സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു ബദിയടുക്ക സി എച് സെന്റർ പ്രവർത്തകർ മാതൃകയായി. ഉക്കിനടുക്ക മെഡികൽ കോളജിൽ മരിച്ച കൃഷ്ണന്റെ മൃതദേഹമാണ് സംസ്കരിച്ചത്.
മഞ്ചേശ്വരം പഞ്ചായത്ത് അംഗം സമീറ മുംതാസിന്റെ അഭ്യർഥനയെ തുടർന്നാണ് സി എച് സെന്റർ ഏറ്റെടുത്തത്. മാന്യ പൊതുശ്മശാനത്തിൽ വെച്ചാണ് സംസ്കാരം നടത്തിയത്.
സി എച് സെന്റർ ജനറൽ കൺവീനർ മാഹിൻ കേളോട്ട്, അലി തുപ്പക്കൽ, ബി ടി അബ്ദുല്ല കുഞ്ഞി, ഹമീദലി മാവിനകട്ട, മഞ്ജുനാഥ എന്നിവർ നേതൃത്വം നൽകി.
Keywords: Badiyadukka, Kasaragod, Kerala, News, Death, C.H-center, Muslim-league, Top-Headlines, CH center workers cremated the body of deceased person.