ബദിയടുക്ക: (my.kasargodvartha.com 23.04.2021) അസുഖബാധിതയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. നീർച്ചാൽ കുഞ്ചാർ ഹൗസിലെ ഹമീദ് ബിർമിനട്ക്കയുടെ ഭാര്യ ഫൗസിയ (37) ആണ് മരിച്ചത്. കർണാടക ബി സി റോഡ് സ്വദേശിനിയാണ്. മംഗളൂറിലെ ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
രണ്ടാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മംഗളൂറിലെ ഫ്ലാറ്റിലാണ് കുടുംബസമേതം താമസിച്ചിരുന്നത്.
പരേതനായ അബ്ദുർ റഹ്‌മാൻ - സൈനബ ദമ്പതികളുടെ മകളാണ്. മക്കൾ: ഫമീദ, ഹംന സൈനബ, ഫഹീം.
സഹോദരങ്ങൾ: നാസർ, ഇംതിയാസ്, ശമീർ, സരീന.
വൈകുന്നേരത്തോടെ ബിർമിനടുക്ക ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Badiyadukka, Kasaragod, Kerala, News, Obituary, Young woman, who was being treated for illness, died.