Join Whatsapp Group. Join now!

വാക്സിനേഷൻ ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു

Vaccination camp organizing committee formed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാഞ്ഞങ്ങാട്: (my.kasargodvartha.com 17.04.2021) നഗരസഭ, ജില്ലാ ആശുപത്രി,മർചൻ്റ്സ് അസോസിയേഷൻ, റോടറി ക്ലബ് കാഞ്ഞങ്ങാട്, പ്രസ് ഫോറം എന്നിവയുടെ നേതൃത്വത്തിൽ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. എപ്രിൽ 20ന് രാവിലെ 9.30 മുതൽ വൈകുന്നേരം 3 മണി വരെയാണ് ക്യാമ്പ്. വ്യാപാര ഭവനിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ  45 വയസ്സിനു മുകളിലുള്ളവർക്ക് ആധാർ കാർഡുമായി വന്ന് പങ്കെടുക്കാം.

Kanhangad, Kasaragod, Kerala, Camp, Vaccination camp organizing committee formed.

കൂടാതെ ആദ്യ ഡോസ് എടുത്തവർക്ക് നിശ്ചിത കാലാവധി തികഞ്ഞാൽ രണ്ടാമത്തെ കുത്തിവെപ്പും എടുക്കാവുന്നതാണ്. ആദ്യമെടുത്ത കുത്തിവെപ്പിൻ്റ രേഖയുമായിട്ടായിരിക്കണം ഹാജരാകേണ്ടത്. ക്യാമ്പിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സി ജാനകിക്കുട്ടി, പി അഹമ്മദലി, കെ വി സരസ്വതി, കെ അനിശൻ, കെ വി മായാകുമാരി, നഗരസഭ സെക്രടറി എം കെ ഗിരിഷ്, മർചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സി യുസഫ് ഹാജി,റോടറി ക്ലബ് ഗവർണർ മുകുന്ദ് പ്രഭു, പ്രസ് ഫോറം പ്രസിഡൻ്റ് പി പ്രവീൺ കുമാർ, ദാക്ഷായണി സിസ്റ്റർ എന്നിവർ സംസാരിച്ചു.

Keywords: Kanhangad, Kasaragod, Kerala, Camp, Vaccination camp organizing committee formed.

< !- START disable copy paste -->

Post a Comment