Join Whatsapp Group. Join now!

മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് ടി അബ്ദുല്ല നിര്യാതനായി

T Abdullah, a senior Muslim League leader, passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്മനാട്: (my.kasargodvartha.com 10.04.2021) മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവും ദീര്‍ഘകാലം ചെമ്മനാട് ജമാഅത്ത് കമിറ്റി വൈസ് പ്രസിഡന്റും കൊമ്പനടുക്കം മസ്ജിദുല്‍ അന്‍സാര്‍ കമിറ്റി പ്രസിഡന്റുമായിരുന്ന അത്തച്ച എന്ന ടി അബ്ദുല്ല (94) നിര്യാതനായി. ദീര്‍ഘകാലം ചെമ്മനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റായിരുന്നു.

T Abdullah, a senior Muslim League leader, passed away

കൊമ്പനടുക്കത്ത് ഇന്ന് കാണുന്ന മുഴുവന്‍ സ്ഥാപനങ്ങളുടെയും വികസനത്തിന്റെയും പിന്നില്‍ അത്തച്ചയുടെ പ്രവര്‍ത്തനങ്ങളാണ്. ഒരുകാലത്ത് പ്രദേശത്തിന്റെ കോടതിയും പ്രശ്‌ന പരിഹാരകനും മധ്യസ്ഥനും എല്ലാം അത്തച്ച തന്നെയായിരുന്നു. പ്രശ്‌നങ്ങളിലും തര്‍ക്കങ്ങളിലും നേരിനൊപ്പം നിലകൊണ്ട് നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതു കൊണ്ടുതന്നെ നാട്ടുകാരുടെ പ്രിയങ്കരനുമായിരുന്നു.

ഭാര്യ: പരേതയായ ആസിയ.

മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, ഇല്യാസ്, മാഹിന്‍, ബീവി, ശെരീഫ്, സിദ്ദിഖ്, നിസാര്‍.

മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, നഫീസ, സുഹറ, സഫിയ, സഫീന, മിസിരിയ, ആരിഫ, ശാനിദ.

സഹോദരങ്ങള്‍: അബ്ദുല്‍ മജീദ് ( ഓടോ ഡ്രൈവര്‍), ഹാജറ, ഖദീജ, സൈനബ, മൈമൂന, പരേതരായ അബൂബക്കര്‍, യൂസഫ്, മഹമൂദ്, റുഖിയാബി.

Keywords: Kerala, News, Death, Obituary, Chemnad, Muslim League, Chemnad Jamath Committee, Kombanadukkam Masjidul Ansar, T Abdullah, a senior Muslim League leader, passed away.


Post a Comment