Join Whatsapp Group. Join now!

ക്ലായിക്കോടിൻറെ വിശേഷങ്ങൾ കോർത്തിണക്കി നാട്ടോർമ പ്രകാശനം ചെയ്തു

Nattorma book published #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെറുവത്തൂർ: (my.kasargodvartha.com 16.04.2021) കാലം രേഖപ്പെടുത്താതെ പോയ ക്ലായിക്കോടിൻറെ അറിവുകളും ജീവിത വ്യവഹാരങ്ങളും കോർത്തിണക്കി കൈനി രാജൻ രചിച്ച 'നാട്ടോർമ' പുസ്തകം പുറത്തിറക്കി. ചടങ്ങ് നടൻ ഉണ്ണിരാജ് ചെറുവത്തൂർ ഉദ്‌ഘാടനം ചെയ്‌തു. വൽസൻ പിലിക്കോട് പുസ്തകം പ്രകാശനം ചെയ്തു. കാൻഫെഡ് ചെയർമാൻ കൂക്കാനം റഹ് മാൻ മാസ്റ്റർ ഏറ്റുവാങ്ങി.

                                                                           

Nattorma book published

എൻ ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിനോദ് ആലന്തട്ട പുസ്തക പരിചയം നടത്തി. ജയദേവൻ കരിവെള്ളൂർ, ഡോ. കൃഷ്ണകുമാർ, സോമരാജ്, എൻ വി രാമചന്ദ്രൻ, പി രത്നാകരൻ സംസാരിച്ചു. എ വി സുധാകരൻ സ്വാഗതവും കൈനി രാജൻ നന്ദിയും പറഞ്ഞു.


Keywords: Book, Kasaragod, Kerala, Nattorma book published.

< !- START disable copy paste -->

Post a Comment