Join Whatsapp Group. Join now!

വിവിധ പരിപാടികളോടെ ഐ എൻ എൽ സ്ഥാപക ദിനം ആചരിച്ചു

INL marked its founding day with various events#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 25.04.2021) വിവിധ പരിപാടികളോടെ ഐ എൻ എൽ  സ്ഥാപക ദിനം ആചരിച്ചു . പതാക ഉയർത്തിയും ജീവകാരുണ്യ പ്രവർത്തങ്ങളിലൂടെയുമായിരുന്നു വിവിധ കമിറ്റികൾ പാർടി ജന്മദിനം ആചരിച്ചത്.

Kasaragod, Kerala, News, UAE, Thuruthi, Alampady, Pallikara, INL marked its founding day with various events.


റഹ്‌മത് നഗർ ശാഖ കിറ്റ് വിതരണം ചെയ്തു.

പള്ളിക്കര: പരയങ്ങാനം റഹ്‌മത് നഗർ ശാഖ കമിറ്റിയുടെ നേതൃത്വത്തിൽ  സ്ഥാപക ദിനത്തിൽ നൂറ് കുടുംബങ്ങൾക്ക്  അവശ്യസാധനങ്ങൾ  അടങ്ങിയ കിറ്റ് വിതരണം ചെയ്തു. സംസ്ഥാന സെക്രടറി എം എ ലത്വീഫ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പിഎ ഇബ്രാഹിം അധ്യക്ഷനായി.


കെപിഎസ്‌ തങ്ങൾ, മൗവ്വൽ കുഞ്ഞബ്ദുല്ല, മൊയ്‌തീൻ ഫോറസ്ററ്, പിഎച് ഹനീഫ്, ശെയ്ഖ് നിസാമുദ്ദീൻ, ആലിഹാജി തൊട്ടി, അബ്ദുർ റഹ്‌മാൻ ഹാജി ഹദ്ദാദ്, ടിഎംഎ ലത്വീഫ്, ഫൈസൽ പാക്യാര, പികെഎസ് അബ്ദുർ റഹ്‌മാൻ, അൻവർ ശെയ്ഖ്, ടൈഗർ സമീർ, ഖാലിദ് കുവൈറ്റ്, ബികെ സാലിം, സത്താർ ഹദ്ദാദ്, ശരീഫ് ഹദ്ദാദ്, അശ്‌റഫ് സംബന്ധിച്ചു. ശെയ്ഖ് അബൂബകർ സ്വാഗതവും സാജിദ് മൗവ്വൽ നന്ദിയും പറഞ്ഞു.


ആലംപാടിയിൽ സ്ഥാപക ദിനം ആചരിച്ചു 

ആലംപാടി: ശാഖാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനത്തിൽ നാഷണൽ യൂത് ലീഗ് ശാഖാ പ്രസിഡന്റ് റാബി അബ്ദുർ റഹ്‌മാൻ പതാക ഉയർത്തി. ഗഫൂർ ആലംപാടി, റഫീഖ് പികെ, സിദ്ദീഖ് ബിസ്മില്ല, റാഫി കേളങ്കയം, സലീം ആപ, നസീർ സിഎച്, ശബീർ പൊയ്യയിൽ, ഹസൈൻ ബില്ലൻ, നിസാർ പൊയ്യയിൽ, ഖാദർ ചാൽക്കര, ഉമർ കരോടി, മഹ്റൂഫ് മേനത്ത്, ഇല്യാസ് കരോടി, റഹീം കേറ്റത്തിൽ, ഖാദർ മാൻചാസ്, നിസാം മുക്രി, റാഫി സംബന്ധിച്ചു .


തുരുത്തിയിൽ പതാക ഉയർത്തി

തുരുത്തി: ശാഖാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനത്തിൽ പ്രസിഡന്റ്‌ നാസർ പുഴയരികത്ത് പതാക ഉയർത്തി. അമീർ ടി എ, മജീദ് ടി എം, അമീർ ടി കെ, ശമ്മാസ് ടി എ, ഹാരിസ് ടി എം, സുഹൈൽ തുരുത്തി, സഫ്‌വാൻ തുരുത്തി, ജലാൽ ടി എം, സലാം സ്റ്റാർനെറ്റ്, നംശീദ് ടി എം, ഹസൈനാർ സംബന്ധിച്ചു.


യു എ ഇയിലും സ്ഥാപക ദിനാചരണം 

ശാർജ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കാരുണ്യ പ്രവർത്തനങ്ങളുമായി ശാർജാ ഐഎംസിസി സ്ഥാപക ദിനം ആചരിച്ചു. ചടങ്ങിൽ പ്രസിഡന്റ് ത്വാഹിറലി പൊറപ്പാടിൽ നിന്നും ഐഎംസിസി കാസർകോടിന് വേണ്ടി മുഹമ്മദ്‌ കുഞ്ഞി കൊത്തിക്കാലും, കണ്ണൂരിന് വേണ്ടി അനീസ് റഹ്‌മാൻ നീർവേലിയും ദുബൈ വിതരണത്തിനായി യൂനുസ് അതിഞ്ഞാലും വിതരണത്തിനായി കിറ്റുകൾ ഏറ്റുവാങ്ങി.

ശാർജയിലെ കുടുംബങ്ങളിലേക്കുള്ള കിറ്റുകൾ മാക് പ്രസിഡന്റ് മനാഫ് മാട്ടൂൽ ഐഎംസിസി നേതാവ് കെഎം കുഞ്ഞിക്ക് കൈമാറി.ജനറൽ സെക്രടറി മനാഫ് കുന്നിൽ, ജില്ലാ പ്രസിഡന്റ് ഹനീഫ് തുരുത്തി എന്നിവർ സംസാരിച്ചു.

Keywords: Kasaragod, Kerala, News, UAE, Thuruthi, Alampady, Pallikara, INL marked its founding day with various events.

< !- START disable copy paste -->

Post a Comment