Join Whatsapp Group. Join now!

രണ്ടേകറിൽ കുടുംബശ്രീയുടെ കയ്യൊപ്പ്; ആഘോഷമായി ചീര വിളവെടുപ്പ്

Festive spinach harvest of kudumbashree#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചട്ടഞ്ചാൽ: (my.kasargodvartha.com 15.04.2021) രണ്ട് ഏകർ സ്ഥലത്തെ കുടുംബശ്രീയുടെ ചീര കൃഷി വിളവെടുപ്പ് ആഘോഷമായി. ചെമ്മനാട് കുടുംബശ്രീ സി ഡി എസിൻ്റെ നേതൃത്വത്തിലാണ് കളനാട് ഏറങ്കൈ വയലിൽ കൃഷിയിറക്കിയത്. സി ഡി എസിൻ്റെ വിഷു ചന്തയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ഈ നാടൻ ചീരയായിരുന്നു. വെള്ളരി, വെണ്ട, കക്കരി, പയർ തുടങ്ങിയ പച്ചക്കറികളും ഇതിനോടൊപ്പം കൃഷി ചെയ്‌തു. ഹരിത, അലിഫ്, തേൻവരിക്ക, അൽനുജും, പുണ്യം എന്നീ ജെ എൽ ജികളുടെ നേതൃത്വത്തിലായിരുന്നു കൃഷി.

                                                                               

Kasaragod, Kerala, News, Festive spinach harvest of kudumbashree.

വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുഫൈജ അബൂബകർ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മൻസൂർ കുരിക്കൾ, സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ശംസുദ്ദീൻ തെക്കിൽ, മെമ്പർമാരായ രാജൻ കെ പൊയിനാച്ചി, ആസിയ മുഹമ്മദ്, സി ഡി എസ് മെമ്പർമാരായ രമ ടി കെ, ഇന്ദിര, ശ്രീജ, ഉഷ, ജിജി സംബന്ധിച്ചു.

 Keywords: Kasaragod, Kerala, News, Festive spinach harvest of kudumbashree.


< !- START disable copy paste -->

Post a Comment