Join Whatsapp Group. Join now!

'നാട് നന്നാകാൻ യുഡിഎഫ് ' തൃക്കരിപ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമിറ്റിയായി

Thrikkarippur constituency selects the election committee#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ: (my.kasargodvartha.com 06.03.2021) യുഡിഎഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമിറ്റി രൂപീകരണ കൺവെൻഷൻ രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. കേരളത്തെ മുച്ചൂടും മുടിച്ച ഇടതു ദുർഭരണത്തെ തൂത്തെറിയാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

തൃക്കരിപ്പൂർ നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ മണ്ഡലം കൺവീനർ അഡ്വ. എം ടി പി കരീം സ്വാഗതം പറഞ്ഞു. ചെയർമാൻ കെ ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യു ഡി എഫ് നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.

Thrikkarippur constituency selects the election committee

കെ എം ശംസുദ്ദീൻ ഹാജി ചെയർമാനും, അഡ്വ. എം ടി പി കരീം വർകിങ് ചെയർമാനും, കെ ശ്രീധരൻ മാസ്റ്റർ ജനറൽ കൺവീനറും, ടോമി പ്ലാച്ചേരി ട്രഷററുമായ വിപുലമായ തെരഞ്ഞെടുപ്പു കമിറ്റി രൂപീകരിച്ചു.

കെ പി കുഞ്ഞിക്കണ്ണൻ, എ ഗോവിന്ദൻ നായർ, ബാലകൃഷണൻ പെരിയ, കരിമ്പിൽ കൃഷ്ണൻ, കെ വി ഗംഗാധരൻ, പി കെ ഫൈസൽ, എ ജി സി ബശീർ, എം പി മുരളി , ശാന്തമ്മ ഫിലിപ്, അഡ്വ. കെ കെ രാജേന്ദ്രൻ, സെബാസ്റ്റ്യൻ പതാലിൽ, കെ പി പ്രകാശൻ, മാമുനി വിജയൻ, വി കെ ബാവ, ഹരീഷ് പി നമ്പ്യാർ, സത്താർ വടക്കുമ്പാട്, പി വി മുഹമ്മദ് അസ്ലം, ലത്വീഫ് നീലഗിരി, ഇബ്രാഹീം പറമ്പത്ത്, എൻ കെ പി മുഹമ്മദ് കുഞ്ഞി, വി കെ രവീന്ദ്രൻ, ജെയിംസ് മാരൂർ, ആന്റക്സ് ജോസഫ്, നിഷാം പട്ടേൽ സംബന്ധിച്ചു. 

Keywords: Kerala, News, Kasaragod, Trikaripur, Election, Assembly Election, Rajmohan Unnithan M P, Meeting, UDF, Politics, Thrikkarippur constituency selects the election committee.


Post a Comment