പ്രതിഭാരാജന്‍
പാലക്കുന്ന്: (www.kasargodvartha.com 09.03.2021) കോട്ടിക്കുളം അങ്കക്കളരിയിലെ പ്രമുഖ പാരമ്പര്യ വൈദ്യ കുടുംബത്തിലെ അംഗവും, റിട. സര്‍കിള്‍ ഇന്‍സ്‌പെക്ടറുമായ കെ ദാമോദരന്‍ (75) നിര്യാതനായി.
പരമ്പരാഗത വൈദ്യ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ അങ്കക്കളരി കുഞ്ഞിരാമന്‍ വൈദ്യരുടേയും, വെള്ളച്ചി അമ്മയുടേയും മകനാണ്.

ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്കൂളിൽ വെച്ച് പഠനം പൂര്‍ത്തിയാക്കുന്നതിനിടയില്‍ കായികരംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കി പ്രശസ്തി നേടിയിരുന്നു. തുടര്‍ന്ന് ജില്ലാ ചാമ്പ്യനായി. 1970ല്‍ പോലീസ് സേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. 2003ല്‍ ആദൂരില്‍ സര്‍കിള്‍ ഇന്‍സ്‌പെക്ടറായാണ് വിരമിച്ചത്.
വിരമിച്ച ശേഷം സാമൂഹ്യ രംഗത്തും, വൈദ്യരംഗത്തും പ്രവര്‍ത്തിച്ചു വരവേയാണ് രോഗം പിടിപ്പെടുന്നത്. ലയണ്‍സ് ക്ലബിലെ പാലക്കുന്ന് ചാപേടര്‍ഡ് പ്രസിഡണ്ടായിരുന്നു. ആറുഭാഷകള്‍ കൈകാര്യം ചെയ്യാനറിയാമായിരുന്ന ദാമോദരന്റെ അന്വേഷണ മികവു കാരണമാണ് 1993ല്‍ സംസ്ഥാനത്തെ നടുക്കിയ ബദിയടുക്ക സ്വര്‍ഗയില്‍ നടന്ന ദേവലോകം ഇരട്ട കൊലപാതക കേസിനു തുമ്പുണ്ടാക്കാനായത്.
പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ആഭിചാരക്രിയയ്ക്കായി ഉപയോഗിച്ച രണ്ടു പൂവന്‍ കോഴിയും, പ്രതിയുടെ മംഗളൂരിലെ വിലാസമുള്ള വിസിറ്റിങ്ങ് കാര്‍ഡും, ചെരിപ്പും കേന്ദ്രീകരിച്ചു അന്നു നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലാണ് പ്രതി ഇമാം ഹുസൈനെ ക്രൈംബ്രാഞ്ചിനു അറസ്റ്റു ചെയ്യാനായത്.
കേസിന്റെ തുടര്‍ അന്വേഷണത്തില്‍ 19 വര്‍ഷത്തിനു ശേഷം കര്‍ണാടകയിലെ തുംകൂറില്‍ വെച്ച് 2012 ഏപ്രില്‍ 22ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്
ഇമാം ഹുസൈനെ പിടികൂടി നിയമത്തിനു മുമ്പില്‍ എത്തിച്ചത്.

പോലീസ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംസ്‌കാരം ചടങ്ങ് നടന്നത്.
ശ്വാസകോശ സമ്പന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്നാണ് മരണമുണ്ടായതെന്ന് മരുമകനും കെഎസ്ഇബി ജീവനക്കാരനുമായ കെ ഭാസ്‌ക്കരന്‍ അറിയിച്ചു.
ഭാര്യ നിര്‍മല. മക്കള്‍ സ്വപ്‌ന, സിനി, സനോജ്. മരുമക്കള്‍ സുമേഷ്, ഭാസ്‌ക്കരന്‍, സോന.
സഹോദരങ്ങള്‍ അച്യുതൻ വൈദ്യര്‍, നാരായണന്‍ വൈദ്യര്‍ (പരേതൻ), കാര്‍ത്യായനി (പരേത), ജാനകി, സരോജിനി, കമലാക്ഷി, ഡോ. സുധാകരന്‍.

Keywords: News, Top-Headlines, Kasaragod, Obituary, Kerala, Death, CI, Palakunnu, K.Damodharan, Kasargod vartha, Retd. CI K Damodaran passes away.
< !- START disable copy paste -->