Join Whatsapp Group. Join now!

ഇഴഞ്ഞ് നീങ്ങുന്ന കല്ലടുക്ക- ചെർക്കള റോഡ് പണി ത്വരിതഗതിയിൽ പൂർത്തീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്

Kerala Muslim Jamaat demands speedy completion of Kalladukka-Cherkala road work#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെടേക്കൽ: (my.kasargodvartha.com 10.03.2021) ഇഴഞ്ഞ് നീങ്ങുന്ന കല്ലടുക്ക- ചെർക്കള റോഡ് പണി ത്വരിതഗതിയിൽ പൂർത്തീകരിക്കണമെന്ന് കേരള മുസ് ലിം ജമാഅത് നെല്ലിക്കട്ട സർകിൾ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് റോഡിനെ കാത്തിരിക്കുന്നത്. പ്രതിഷേധങ്ങൾ ശക്തമാവുമ്പോഴും പണി നീങ്ങുന്നത് ഒച്ചിന്റെ വേഗതയിലാണ്. ഇതിൽ സർകാരും കരാറുകാരും ഉത്തരവാദികളാണ്. മഴക്കാലത്തിന് മുമ്പ് പൂർത്തീകരിച്ചില്ലെങ്കിൽ വീണ്ടും റോഡുകൾ തോടുകളാവും. പണിക്കായി റോഡുകൾ കിളച്ച് മറിച്ച് ഇട്ടതിനാൽ ജനങ്ങൾ മുമ്പത്തേക്കാളും ദുരിതം പേറുന്നുണ്ട്. അതിനാൽ എത്രയും വേഗത്തിൽ പണി പൂർത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പുതിയ ഭാരവാഹികളെയും തെരെഞ്ഞെടുത്തു.

Kerala Muslim Jamaat demands speedy completion of Kalladukka-Cherkala road work

എം പി അബ്ദുല്ല ഫൈസി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുർ റഹ്‌മാൻ ഹാജി അധ്യക്ഷത വഹിച്ചു. നൂറുദ്ദീൻ മുസ്ലിയാർ നെക്രാജെ പ്രാർത്ഥന നടത്തി. സോൺ സെക്രടറി വാഹിദ് സഖാഫി വിഷയമവതരിപ്പിച്ചു. അബ്ദുല്ല ഹാജി കണ്ഡിക തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുർ റസാഖ് മുസ്ലിയാർ, ഹമീദ് ഹാജി, താജുദ്ദീൻ നെല്ലിക്കട്ട, സി കെ ശംസുദ്ദീൻ, നജീബ് ചർളടുക്ക സംസാരിച്ചു.

ഭാരവാഹികൾ: എംപി അബ്ദുല്ല ഫൈസി നെക്രാജെ (പ്രസിഡൻറ് ) അബൂബകർ സഅദി നെക്രാജെ, ബശീർ മുസ്ലിയാർ നെല്ലിക്കട്ട (വൈസ് പ്രസിഡൻറ്) ഇബ്രാഹിം സഖാഫി പുണ്ടൂർ (ജനറൽ സെക്രടറി) അബ്ദുൽ ഖാദർ കർന്നൂർ, ശാഫി പൈക്ക (ജോ: സെക്രടറി) അബ്ദുർ റഹ് മാൻ ഹാജി (ഫിനാൻസ് സെക്രടറി).

Keywords: Kerala, News, Kasaragod, Road, Development, Construction, Muslim Jamath, Kalladukka, Cherkkala, Chedekkaal, Kerala Muslim Jamaat demands speedy completion of Kalladukka-Cherkala road work.


Post a Comment