Join Whatsapp Group. Join now!

ലെൻസ് ഫെഡ് കലക്ട്രേറ്റ് ധർണ നടത്തി

The Lens Fed held a Collectorate dharna#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (www.kasargodvartha.com 08.02.2021) ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപർ വൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് ധർണ നടത്തി. നിർമാണമേഖലയെ സംരക്ഷിക്കുക, വിലക്കയറ്റം നിയന്ത്രിക്കാൻ സർകാർ ഇടപെടുക, ജില്ലകൾ തോറും വില നിയന്ത്രണ സംവിധാനം ഏർപെടുത്തുക, നിർമാണ സാമഗ്രികളുടെ ലഭ്യത ഉറപ്പു വരുത്തുക, നിർമാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. നിവേദനം ജില്ലാ കലക്ടർക്ക് കൈമാറി.

The Lens Fed held a Collectorate dharna


സംസ്ഥാന പ്രസിഡൻ്റ്  സി എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് എ സി ജോഷി അധ്യക്ഷത വഹിച്ചു. ഇ പി ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ കെ ജെ തോമസ്, കെ എ സ്വാലിഹ്   പ്രസംഗിച്ചു. പി രാജൻ സ്വാഗതവും എൻവി പവിത്രൻ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Leas Fed, Dharna, The Lens Fed held a Collectorate dharna.

Post a Comment