Join Whatsapp Group. Join now!

റഊഫ് ശരീഫിനെതിരെ സംഘപരിവാർ പകപോക്കലെന്നാരോപിച്ചു ക്യാമ്പസ് ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി

The campus front staged a protest against Rauf Sharif, accusing the Sangh Parivar of incitement#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 15.02.2021) ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രടറി റഊഫ് ശരീഫിനെ വീണ്ടും അറസ്റ്റ് ചെയ്‍തതിൽ പ്രതിഷേധിച്ചു ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ശാനിഫ് മൊഗ്രാൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. 'റൗഫിനെ യു പി യിലേക്ക് കൊണ്ട് പോയിരിക്കുകയാണെന്നും, സംഘപരിവാരത്തിനെതിരെ ശബ്ദിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നും, പകപോക്കൽ രാഷ്ട്രീയം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

The campus front staged a protest against Rauf Sharif, accusing the Sangh Parivar of incitement

ജില്ലാ സെക്രടറി ഇസ്ഹാഖ് അഹ് മദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സാഖിയ ടി പി, ജോയിന്റ് സെക്രടറി മുംസീറ, ജില്ലാ ട്രഷറർ കബീർ ബ്ലാർക്കോട്, സൽമാൻ, ശിബില, നസ്രീൻ, സകരിയ ചൂരി, നബീൽ, മുസ്തഫ മധൂർ, ബാസ്വിത്, കാമിൽ അറഫ, സിറാജുദ്ദീൻ കുമ്പള, അസീസ് സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Protest, Rauf Shareef, Campus Front, The campus front staged a protest against Rauf Sharif, accusing the Sangh Parivar of incitement.
< !- START disable copy paste -->


Post a Comment