Join Whatsapp Group. Join now!

പാട്ടത്തിൽ കൃഷ്ണൻ നായർക്ക് നാടിന്റെ യാത്രാ മൊഴി

Pattathil Krishnan Nair no more#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുങ്ങംചാൽ: (my.kasargodvartha.com 28.02.2021) ശനിയാഴ്ച രാത്രി അന്തരിച്ച പൗര പ്രമുഖനും ഉത്തര കേരളത്തിലെ അറിയപ്പടുന്ന ക്ഷേത കോയ്മയും പാട്ടത്തിൽ തറവാട്ട് കാരണവരും ആയ ചീർക്കയത്തെ പാട്ടത്തിൽ കൃഷ്ണൻനായർക്ക് നാടിന്റെ യാത്രാ മൊഴി.

ഞായറാഴ്ച രാവിലെ പതിനൊന്നര മണിയോടെ വീട്ടു പറമ്പിൽ ആചാര അനുഷ്ട്ടാന ചടങ്ങുകളോടെ നടന്ന ശവസംസ്ക്കാര ചടങ്ങുകളിൽ കോവിഡ് മാനദണ്ഡ പ്രകാരം നിരവധി പേർ പങ്കെടുത്തു. തളിയിൽക്ഷേത്രം, പുതുക്കൈ മുച്ചിലോട്ട് ഭവതി ക്ഷേത്രം, പുതിയ പറമ്പത്ത്‌ ക്ഷേത്രം, നരിക്കാട്ടറ ക്ഷേത്രം, മൗവ്വേനി കോവിലകം തുടങ്ങിയ ക്ഷേത്രങ്ങളിൽ കോയ്‌മയായും. അടുക്കള കുന്ന് ഭവതി ക്ഷേത്രം പ്രസിഡന്റ്, പുങ്ങംചാൽ കളരി ഭഗവതി ക്ഷേത്രം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള പാട്ടത്തിൽ കൃഷ്‌ണൻ നായർ മികച്ച സംഘാടകനും പൊതുജന സമ്മതനും ദീർഘ വീക്ഷണ മുള്ള വ്യക്തിയുമായിരുന്നു.

Pattathil Krishnan Nair no more

കാഞ്ഞങ്ങാടിന് കിഴക്ക് ഉള്ള നിരവധി ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും അതിന്റെ മുന്നിൽ നിന്ന് കാര്യങ്ങൾ നയിക്കുവാൻ നേതൃത്വവും നൽകിയിട്ടുണ്ട്. പാട്ടത്തിൽ കൃഷ്ണൻ നായരോടുള്ള ആദര സൂചകമായി ചീർക്കയത്ത്‌ നടന്ന സർവ്വ കക്ഷി അനുസ്മരണ സമ്മേളനം മുൻ എം എൽ എ എം കുമാരൻ ഉൽഘാടനം ചെയ്തു. നാടിനും നാട്ടുകാർക്കും നികത്താനാവാത്ത നഷ്ട്ടമാണ് കൃഷ്ണൻ നായരുടെ വിയോഗമെന്ന് എം കുമാരൻ പറഞ്ഞു.

വാർഡ് മെമ്പർ കെ കെ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അജേഷ് അമ്പു, ജെയിംസ് ടി എ, ടി വി തമ്പാൻ, ഡോ. വിഷ്ണു സനീഷ്, പി കനക രാജൻ, കെ പി സഹദേവൻ, സന്തോഷ്‌ എം വി, പി വി തോമസ്, വി രാജൻ നായർ, ജോസഫ് പി ടി, സുനിൽ കുമാർ പി തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Death, Pattathil Krishnan Nair, Remembrance, Programme, Pattathil Krishnan Nair no more.


Post a Comment