മധൂർ: (www.kasargodvartha.com 19.02.2021) ഗ്രാമപഞ്ചായത്ത് 2021-22 വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് സ്‌മിജ വിനോദ് അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ രാധാകൃഷ്ണ സുർളു വിശദീകരിച്ചു.
സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ യശോദ നായ്ക്, ഉമേഷ് ഗട്ടി, പഞ്ചായത്ത് അംഗങ്ങളായ നസീറ, സി ഉദയ കുമാർ, ഹനീഫ അറന്തോട്, എം അബ്ദുൽ ജലീൽ, ഹബീബ് ചെട്ടുംകുഴി, സ്മിത സുധാകരൻ, ഉഷ സുരേഷ്, സൗമ്യ, രാധ കെ പച്ചക്കാട്, ടി കെ ജനനി, കെ രതീഷ്, സി എം ബഷീർ, സി എം അമ്പിളി, സി എച് ഉദയ കുമാർ, സി ഡി എസ് ചെയർപേഴ്സൺ രേണുക പ്രസംഗിച്ചു. പഞ്ചായത്ത് സെക്രടറി ഗീത കുമാരി സ്വാഗതവും പൂർണിമ ഷേണായ് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Madhur, Grama Panchayath, Seminar, Development, Madhur Grama Panchayat organized a development seminar.