പുങ്ങംചാല്‍: (my.kasargodvartha.com 28.02.2021) പൗര പ്രമുഖനും ഉത്തര കേരളത്തിലെ അറിയപ്പടുന്ന ക്ഷേത്ര കോയ്മയും പാട്ടത്തില്‍ തറവാട്ട് കാരണവരുമായ ചീര്‍ക്കയത്തെ പാട്ടത്തില്‍ കൃഷ്ണന്‍ നായര്‍ (97) നിര്യാതനായി
നീലേശ്വരം തളിയില്‍ ക്ഷേത്രം, പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, പുതിയ പറമ്പത്ത് ക്ഷേത്രം, നരിക്കാട്ടറ ക്ഷേത്രം, മൗവ്വേനി കോവിലകം തുടങ്ങിയ ക്ഷേത്രങ്ങളില്‍ കോയ്മയായും, അടുക്കളകുന്ന് ഭഗവതി ക്ഷേത്രം പ്രസിഡന്റ്, പുങ്ങംചാല്‍ കളരി ഭഗവതി ക്ഷേത്രം പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഭാര്യ: പട്ടേന്‍ വീട്ടില്‍ ലക്ഷ്മി. മക്കള്‍: പ്രഭാകരന്‍, തമ്പാന്‍ നായര്‍, പട്ടേന്‍ രാമചന്ദ്രന്‍, സുധാകരന്‍, വേണു ഗോപാല്‍. മരുമക്കള്‍: ശ്യാമള, സുമിത്രാ ദേവി, ദിവ്യ, ദീപ, കവിത.
സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടു വളപ്പില്‍ നടക്കും.