Join Whatsapp Group. Join now!

കേരള മുസ്ലിം ജമാഅത്ത് ചെമ്മനാട് കമിറ്റി ഭാരവാഹികളെ തിരഞ്ഞടുത്തു

Kerala Muslim Jamaat Chemmanad Committee elected office bearers#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെമ്മനാട്: (my.kasargodvartha.com 08.02.2021) കേരള മുസ്ലിം ജമാഅത്ത് ചെമ്മനാട് യൂണിറ്റ് കമിറ്റിയെ തിരഞ്ഞെടുത്തു. സി എച് ഇബ്രാഹിം പ്രസിഡന്റായും അബ്ദുല്ല സി എ ജനറല്‍ സെക്രടറിയായും ഹുസൈന്‍ കുറിച്ചിപള്ളം ട്രഷറായുമുള്ള 21 അംഗ കമിറ്റിയെയാണ് തിരഞ്ഞെടുത്തത്. മറ്റ് ഭാരവാഹികള്‍: റഹ് മത് മണല്‍, സകീര്‍ എട്ടുംവളപ്പില്‍ (വൈസ് പ്രസിഡന്റുമാര്‍) അശ്റഫ് കെ ടി, റഹ്മാന്‍ ഹൈവേ (ജോയിന്റ് സെക്രടറിമാര്‍).

Kerala Muslim Jamaat Chemmanad Committee elected office bearers.

ജില്ലാ സെക്രടറി സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സി എച് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ദേളി ഹമീദ് മൗലവി നിരീക്ഷകനായിരുന്നു. സമീര്‍ കാന്‍കുഴി, ശാഹിദ് സി എല്‍, അബൂബകര്‍ മോടോര്‍, ഇബ്രാഹിം കുടക്, ഹുസൈന്‍ ബഡക്കമ്പാത്ത്, നിഹാദ് ഹമീദ് സംസാരിച്ചു. അശ്റഫ് കെടി സ്വാഗതവും അബ്ദുല്ല സി എ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, News, Kerala Muslim Jamaat Chemmanad Committee elected office bearers

< !- START disable copy paste -->

Post a Comment