Join Whatsapp Group. Join now!

Uroos | ഉളുവാർ മഖാം ഉറൂസിന് 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു; പരിപാടികൾ ഏപ്രിൽ 7 മുതൽ 17 വരെ

ഉളുവാർ സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി തങ്ങളുടെ ഉറൂസ് മുബാറകിന് 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു. 2027 ഏപ്രിൽ 7 മുതൽ 17 വരെയാണ് ഉറൂസ്.

● കെഎം ഇദ്ദീൻ കുഞ്ഞി ചെയർമാനും മുഹമ്മദ് കോരത്തില ജനറൽ കൺവീനറുമായി ഭാരവാഹികളെ തെരഞ്ഞെടുത്തു

കുമ്പള: (MyKasargodVartha) ഉളുവാർ സയ്യിദ് ഇസ്മായീൽ അൽ ബുഖാരി തങ്ങളുടെ ഉറൂസ് മുബാറകിന് 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു. മൂന്നാണ്ടിലൊരിക്കൽ കൊണ്ടാടുന്ന ഉറൂസിൻ്റെ പ്രചാരണത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഉളുവാർ ഹിദായത്തുൽ ഇസ്‌ലാം മദ്‌റസ ഹാളിൽ നടന്ന രൂപീകരണ യോഗം ജമാഅത്ത് ഖത്വീബ് അബ്ദുൽ റഷീദ് സഖാഫി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻ്റ് മൻസൂർ ഗുദർ അധ്യക്ഷത വഹിച്ചു.

313-Member Reception Committee Formed for Uluvar Makham Uroos; Event Scheduled for April 2027

ഉറൂസ് പരിപാടികൾ

2027 ഏപ്രിൽ ഏഴ് മുതൽ 17 വരെയാണ് ഉറൂസ് നടക്കുന്നത്. പരിപാടികളിൽ സിയാറത്ത്, മതപ്രഭാഷണം, കുടുംബ സംഗമം, ഉദ്ഘാടന സമ്മേളനം, സമാപന സംഗമം, മൗലിദ് മജ്‌ലിസ്, അന്നദാനം തുടങ്ങിയവ നടക്കും.

ഉറൂസ് കമ്മിറ്റി ഭാരവാഹികൾ

കെ.എം. ഇദ്ദീൻ കുഞ്ഞി (ചെയർമാൻ), മുഹമ്മദ് കോരത്തില (ജനറൽ കൺവീനർ), അബ്ദുല്ല ഹാജി തൃക്കണ്ടം (ട്രഷറർ). അബ്ബാസ് മമ്മാലി, എ ബി ലത്തീഫ്, മുഹമ്മദ് മീത്തൽ പുര, മുസ്തഫ അന്തുഞ്ഞി (വൈസ് ചെയർമാൻമാർ). യൂസഫ് ഉളുവാർ, മുഹമ്മദ് കുഞ്ഞി ഉളുവാർ, യു.എ. മുഹമ്മദ് കുഞ്ഞി, ഹസൈനാർ (ജോയിൻ്റ് കൺവീനർമാർ).

313-member reception committee formed for Uluvar Makham Uroos.

വിവിധ സബ് കമ്മിറ്റികൾ (ചെയർമാൻ, കൺവീനർ)

കെ.എച്ച്. സിദ്ദീഖ്, എം. ഉസ്മാൻ (ഫിനാൻസ്), ഇബ്രാഹിം കടവ്, ഖാദർ കൊടുവ (പ്രചാരണം), പി.പി. ഷരീഫ്, മഹ്‌മൂദ്‌ തൃക്കണ്ടം (ലൈറ്റ് ആൻഡ് സൗണ്ട്), അബ്ദുൽ ഖാദർ ഹാജി വലിയവളപ്പ്, അഷ്റഫ് സഖാഫി (സ്വീകരണം), സിദ്ദീഖ് ഗുദർ, എൽ.എച്ച്. ഇബ്രാഹിം (വോളൻ്റിയർ), കെ.എം. മുഹമ്മദ്, ഷേക്കാലി ഹാജി (അന്നദാനം).

313-Member Reception Committee Formed for Uluvar Makham Uroos; Event Scheduled for April 2027

ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ

അബ്ദുല്ല ഹാജി ഏറോസോഫ്റ്റ്, യു.കെ. ഹീം (യു.എ.ഇ.), എ.ബി. അബ്ദുല്ല, എൽ.എച്ച്. മൊയ്തു (ഖത്തർ), വി.വി. ഷേക്കാലി, യു.എ. അബ്ബാസ് (ദമ്മാം), റഈസ് ഷേക്കാലി ഹാജി, ഇർഷാദ് മാമു (ലണ്ടൻ), സമദ് ബായിക്കട്ട, അയ്യൂബ് കളപ്പാറ (മുംബൈ), സിദ്ദീഖ് ഔറാൻ, എം.സി. മുഹമ്മദ് കുഞ്ഞി (കുവൈത്ത്),  യു.കെ. യൂസുഫ്, സ്വാദിഖ് കൊടുവ (ബാംഗ്ലൂർ) എന്നിവരെ ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

ഈ പ്രാദേശിക വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം 

Article Summary: A 313-member reception committee has been formed for the upcoming Uroos Mubarak of Uluvar Sayyid Ismail Al Bukhari. The event, which takes place once every three years, is scheduled to be held from April 7 to 17, 2027. K.M. Iddin Kunhi was selected as the Chairman, Muhammad Korathila as the General Convener, and Abdulla Haji Thrikkandam as the Treasurer. 

#KasargodVartha #UluvarMakham #UroosMubarak #KasaragodNews #Kumbla #IslamicEvents #KeralaMuslims #ReceptionCommittee #AparnaNews

Post a Comment