കാസര്‍കോട്: (my.kasargodvartha.com 28.02.2021) ജില്ലാ ക്രികെറ്റ് അസോസിയേഷന്‍ 2020-21 വര്‍ഷത്തെ അംബയര്‍സ്, സ്‌കോറേര്‍സ് ക്ലിനിക് സംഘടിപ്പിച്ചു. മാന്യ കെ സി എ ക്ലബ് ഹൗസിലാണ് ക്ലിനിക് സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് എന്‍ എ അബ്ദുല്‍ ഖാദര്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തു.
സെക്രടെറി ടി എച് മുഹമ്മദ് നൗഫല്‍ അധ്യക്ഷത വഹിച്ചു. കെ സി എ മെമ്പര്‍ ടി എം ഇഖ്ബാല്‍, ജില്ല ട്രഷറര്‍ കെ ടി നിയാസ്, വൈസ് പ്രസിഡന്റ്മാരായ സലാം ചെര്‍ക്കള, മുഹമ്മദ് ജാനിശ് ടി എ, വിനോദ് കുമാര്‍, എക്‌സിക്യൂടിവ് മെമ്പര്‍ അസീസ് പെരുമ്പള, അംബയര്‍സ് കമിറ്റി ചെയര്‍മാന്‍ ഖലീല്‍ സിലോണ്‍ എന്നിവര്‍ സംസാരിച്ചു. ബിസിസിഐ ലവല്‍ എ അംബയര്‍ മധുസൂദനനാണ് രണ്ട് ദിവസങ്ങളിലായി നടന്ന ക്ലിനികിന് നേതൃത്വം നല്‍കിയത്.
Keywords: Kerala, Kasaragod, News, Secretary, President, Sports, District Cricket Association Organized Umpires and Scorers Clinic.
< !- START disable copy paste -->