Join Whatsapp Group. Join now!

ബേക്കലിനെ ഹരിതാഭമാക്കാൻ മിയോ വാക്കി വന പദ്ധതിക്കായിഡി ടി പി സിക്ക് വാഹനം വിട്ടുകൊടുത്ത് ആപിൾ റെസ്റ്റോറൻ്റ് ഉടമകൾ

Apple restaurant owners leave vehicle to TPC for Miawaki forest project to green Bekal#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (my.kasargodvartha.com 22.02.2021) ബേക്കലിലെ മിയോ വാക്കി വന പദ്ധതി നടപ്പാക്കുന്നതിന്, ബി ആർ ഡി സി യുടെ ആർ ഒ ബി യുടെ അരികിലുള്ള മുള വേലി, കെ എസ് ടി പി റോഡിന് മദ്ധ്യഭാഗത്തും വശങ്ങളിലും നട്ട വ്യക്ഷ തൈകൾ എന്നിവയ്ക്ക് ഡ്രമിൽ വെള്ളം നിറച്ച് നനയ്ക്കാൻ ഡി ടി പി സിക്ക് വേണ്ടി എല്ലാ ദിവസവും രാവിലെ വാഹനം വിട്ട് നൽകി കൊണ്ട് കോട്ടക്കുന്നിലെ ആപിൾ റെസ്റ്റോറൻ്റ് ഉടമകൾ മാതൃകയായി.

Apple restaurant owners leave vehicle to TPC for Miawaki forest project to green Bekal



ബി ആർ ഡി സി - ഡി ടി പി സി മാനേജറായ കുമാറിൻ്റെ ആശയത്തിന് ഹോടെൽ ഉടമകളായ അബ്ദുൽ ഫത്താഹ്, ഗഫൂർ, നസീർ പള്ളിപുഴ ,ഖാദർ പള്ളി പുഴ എന്നിവർ സർവവിധ പിന്തുണയും നൽകുകയായിരുന്നു. ഡി ടി പി സി യുടെ ക്ലീൻ ഡെസ്റ്റിനേഷൻ സ്റ്റാഫിനാണ് മുടങ്ങാതെ വെള്ളമൊഴിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.

ബേക്കലിൻ്റെ പ്രവേശന കവാട മടക്കമുള്ള സൗന്ദര്യവൽക്കരണം അടുത്തിടെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

Keywords: Kerala, News, Kasaragod, Miawaki, Trees, Apple Restaurant, Watering, Vehicle, Apple restaurant owners leave vehicle to TPC for Miawaki forest project to green Bekal.
< !- START disable copy paste -->

Post a Comment