തായലങ്ങാടി: (my.kasargodvartha.com 16.01.2021) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തായലങ്ങാടിയിലെ മുഹമ്മദ് അഹ്റാർ റശ്ഫൽ (28) ആണ് മരിച്ചത്. ദുബൈയിലെ കടയിൽ രണ്ടര വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. ഇവിടെ വെച്ച് അസ്വസ്തനായതിനെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് തിരിക്കുകയും ചികിത്സ തേടുകയുമായിരുന്നു.
എ എം അശ്ഫാഖ് - സാജിദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അബ്ദുശ്ശാഹിദ്, ഇബ്രാഹിം ഹഫീദ്, അഹ് മദ് റിശാദ്, ഹിശാം.
ഖബറടക്കം തായലങ്ങാടി ഖിളർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Keywords: Kerala, News, Obituary, Death, Thayalangadi, Muhammad Aharar Rashfal, Youth who was undergoing treatment due to illness died.