Join Whatsapp Group. Join now!

ലുംസ് ബേകെറിയുടെ നായന്മാര്‍മൂല ശാഖ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Panakkad Hameedali Shihab Thangal inaugurated the Nayanmarmoola branch of Lums Bakery #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 24.01.2021) പ്രമുഖ പലഹാര നിർമാതാക്കളായ ലുംസ് ബേകെറിയുടെ നായന്മാര്‍മൂല ശാഖ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 150 പേര്‍ക്കിരിക്കാവുന്ന വിശാലമായ പാര്‍ടി ഹാളും ഭക്ഷണശാലയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

Lums Bakery, Nayanmarmoola



ഉപഭോക്താക്കളുടെ വയറും മനസ്സും ഒരുപോലെ സന്തോഷിപ്പിക്കാന്‍ തങ്ങള്‍ ആവതുചെയ്യുന്നുവെന്നും ജനങ്ങളുടെ വിശ്വാസ്യത കെട്ടുപോകാതെ എന്നും കാത്തുസൂക്ഷിക്കുമെന്നും പാര്‍ട്ണര്‍മാരായ ലുഖ്മാനും ഗാലക്‌സി ഹനീഫും പറയുന്നു.

ലുംസിനെ ജനങ്ങള്‍ നെഞ്ചേറ്റിയതിന്റെ ഉദാഹരണമാണ് കാസര്‍കോട് തൊട്ട് ചെറുവത്തൂര്‍ വരേ വ്യാപിച്ചു കിടക്കുന്ന തങ്ങളുടെ ശാഖകളിലേക്ക് ഉപഭോക്താക്കളുടെ അണമുറിയാത്ത പ്രവാഹമുണ്ടാകുന്നതെന്ന് മാനേജ്മെന്‍റ് പ്രതിനിധിളായ ലുഖ്മാന്‍, മുഹമ്മദ്, ശംസുദ്ദീന്‍ എന്നിവര്‍  പറഞ്ഞു. 
 
ഉദ്ഘാടന പരിപാടിയില്ർ മുന്‍ നഗരസഭ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, കാസര്‍കോട് ടൗണ്‍ അബൂബകര്‍ സദ്ദീഖ് മസ്ജിദ് ഇമാം സലീം മൗലവി, സയ്യിദ് ഹാദീ തങ്ങള്‍ മൊഗ്രാല്‍, ജില്ലാ പഞ്ചായത്തംഗം ശഫീഖ് പി ബി എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, News, Kerala, Panakkad Hameedali Shihab Thangal inaugurated the Nayanmarmoola branch of Lums Bakery.

Post a Comment