Join Whatsapp Group. Join now!

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂരിന് കേരളാ മുസ്‌ലിം ജമാഅത്തിന്റെ അനുമോദനം

Kerala Muslim Jamaat felicitates District Panchayat Vice President Shanavas Padur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 07.01.2021) ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂരിനെ കേരളാ മുസ്‌ലിം ജമാഅത്ത് അനുമോദിച്ചു. കുണിയ താജുല്‍ ഉലമ സെന്ററില്‍ നടന്ന സുന്നി സംഘടനകളുടെ ഉദുമ സോണ്‍ സംയുക്ത കണ്‍വെന്‍ഷനിലാണ് ശാനവാസിനെ അനുമോദിച്ചത്. മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡന്റ് സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍ ഷാളണിയിച്ചു. 

Kerala Muslim Jamaat felicitates District Panchayat Vice President Shanavas Padur

ജില്ലാ ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉപഹാരം നല്‍കി. ജില്ലാ സെക്രടറി സി എല്‍ ഹമീദ്, സോണ്‍ എസ് വൈ എസ് പ്രസിഡന്റ് ബി കെ അഹ് മദ് മൗലവി, ജനറല്‍ സെക്രടറി അശ്‌റഫ് സഖാഫി തലേക്കുന്ന്, എസ് എം എ സെക്രടറി അബ്ദുർ റഹ്‌മാൻ ബാഖവി, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് മന്‍സൂര്‍ കൈനോത്ത് പ്രസംഗിച്ചു. ഹസൈനാര്‍ സഖാഫി കുണിയ സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, District Panchayath, Vice President, SYS, Muslim Jama-ath, Shanavas Padoor, K P S Thangal, Kerala Muslim Jamaat felicitates District Panchayat Vice President Shanavas Padur.



Post a Comment