കാസർകോട്: (my.kasargodvartha.com 15.01.2021) കാസർകോട് ടൗൺ ലയൺസ് ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് ദിൽശാദ് സിറ്റി ഗോൾഡ് (പ്രസിഡൻ്റ്), ജിശാദ് എം കെ (സെക്രടറി), അശ്റഫ് അലി അച്ചു (ട്രഷറർ), അമീൻ നായമാർമൂല, അബ്ദുൽ ഖാസിം ബ്രാൻഡ്, ആസിഫ് മാളിഗ (വൈസ് പ്രസിഡന്റുമാർ), കൃഷ്ണനുണ്ണി (ജോ. സെക്രടറി) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്.
കാസർകോട് ടൗൺ കേന്ദ്രീകരിച്ച് പുതുതായി രൂപം കൊണ്ട കാസർകോട് ടൗൺ ലയൺസ് ക്ലബിൻ്റെ ഉദ്ഘാടനം ബേക്കൽ ഫോർട് ലയൺസ് ക്ലബ് പ്രസിഡൻ്റ് പി എം അബ്ദുന്നാസറിൻ്റെ അധ്യക്ഷതയിൽ ജനുവരി 21ന് വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ ഒ വി സനൽ നിർവഹിക്കും.
ചടങ്ങിൽ ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ ക്ലബ് മെമ്പർമാർക്ക് ലയൺസ് അംഗത്വം നൽകും. ഡോക്ടർ സുധീർ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തും.
ചടങ്ങിൽ ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ ക്ലബ് മെമ്പർമാർക്ക് ലയൺസ് അംഗത്വം നൽകും. ഡോക്ടർ സുധീർ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തും.
Keywords: Kerala, News, Kasaragod, Club, Lions Club, Town, Office Bearers, Muhammad Dilshad, Jishad M K, Ashraf ali, Kasargod Town Lions Club elected office bearers.