Keywords: Kasaragod, Kerala, News, Central Government, Kerala Government, Expatriate League, Central and Kerala governments hostile to pilgrims: Expatriate League.
കേന്ദ്ര കേരള സര്‍കാറുകള്‍ ഹാജിമാരോട് ശത്രുത പുലര്‍ത്തുന്നു: പ്രവാസി ലീഗ്
കേന്ദ്ര കേരള സര്‍കാറുകള്‍ ഹാജിമാരോട് ശത്രുത പുലര്‍ത്തുന്നു: പ്രവാസി ലീഗ്
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 18.01.2021) കേന്ദ്ര കേരള സര്‍കാറുകള്‍ ഹാജിമാരോട് ശത്രുത പുലര്‍ത്തുക യാണെന്നും, മലബാറിലെ യാത്രക്കാര്‍ക്ക് ഏറ്റവും സൗകര്യപ്രദമാകുന്ന കരിപ്പൂരിലെ സംവിധാനം റദ്ദ് ചെയ്തത് വഞ്ചനയാണെന്നും കേരള പ്രവാസി ലീഗ് ജില്ലാ ട്രഷറര്‍ ടി പി കുഞ്ഞബ്ദുല്ല ഹാജി അഭിപ്രായപ്പെട്ടു. കരിപ്പൂരില്‍ നിന്നും ഹജ്ജ് വിമാനം റദ്ദ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കമിറ്റി കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് ബി യു, അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി ഗഫൂര്‍ തളങ്കര സ്വാഗതം പറഞ്ഞു. കെ എം ബശീര്‍ തൊട്ടാന്‍, ഹസൈനാര്‍ ഹാജി തളങ്കര, മുഹമ്മദ് കുഞ്ഞി എരിയാല്‍, മുനീര്‍ പി ചെര്‍ക്കള, സലാം ഹാജി, ശാഫി അണങ്കൂര്‍, മുഹമ്മദ് ഗസാലി, അബ്ദുല്‍ ഖാദര്‍ അട്ക്കത്ത് ബയല്‍, മജീദ് കൊല്ലമ്പാടി, എം എസ് സക്കരിയ്യ, കബീര്‍ കെ കെ പുറം, ഉസ്മാന്‍ പള്ളിക്കാല്‍, റഹ് മാന്‍ പള്ളം പ്രസംഗിച്ചു.