Join Whatsapp Group. Join now!

ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ്; പ്രവാസികളെ വഞ്ചിച്ച സർക്കാറിനെതിരെയുള്ള ജനവിധിയാകണമെന്ന് കെ എം സി സി

People's verdict should be against the government which cheated the expatriates: KMCC #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദുബൈ: (www.kasargodvartha.com 06.12.2020) ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് പ്രവാസികളെ വഞ്ചിച്ച സർക്കാറിനെതിരെയുള്ള ജനവിധിയാവണമെന്ന് ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു. കോവിഡ് കാലത്ത് പോലും പ്രവാസികളോട് കേരള സർക്കാരിന് ചിറ്റമ്മ നയമായിരുന്നുവെന്നും വോട്ട് ചെയ്യാനെത്തുന്ന പ്രവാസികളെ തെരെഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തുന്നതിനായിട്ടാണു കേന്ദ്ര സർക്കാരിന്റെ ക്വാറന്റൈൻ നയം പോലും കേരളത്തിൽ നടപ്പാക്കാത്തതെന്നും യോഗം ചൂണ്ടിക്കാട്ടി. 
സകല മേഖലയിലും അഴിമതിയായി മാറിയ ഇടത് പക്ഷ സർക്കാറിനെതിരെയുള്ള വിധി എഴുത്തായി പഞ്ചായത്ത് തെരെഞ്ഞെടുപ്പിനെ മാറ്റാൻ കേരളത്തിലെ ജനാധിപത്യ വിശ്വാസികളെ ഓർമ്മിപ്പിച്ച് കൊണ്ട് പ്രചരണ പരിപാടികളിൽ മുഴുവൻ പ്രവാസികളുടെയും സാന്നിധ്യമുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. 


People's verdict should be against the government which cheated the expatriates: KMCC


ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ്, മഹ് മൂദ് ഹാജി പൈവളിഗെ, റാഫി പള്ളിപ്പുറം, സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട്, ഇ ബി അഹ് മദ് ചെടയ്കൽ,  അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ, കെ പി അബ്ബാസ് കളനാട്,  ഫൈസൽ മുഹ്സിൻ തളങ്കര സംബന്ധിച്ചു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും സെക്രട്ടറി സലാം തട്ടാനാച്ചേരി നന്ദിയും പറഞ്ഞു.



Keywords: Gulf, Kerala, News, Trithala panchayat election, government, KMCC, Trithala panchayat elections; People's verdict should be against the government which cheated the expatriates: KMCC

Post a Comment