വിദ്യാനഗർ: (my.kasargodvartha.com 02.12.2020) തിരഞ്ഞെടുപ്പടുക്കുമ്പോൾ മാത്രം ബിജെപി പേടി പറയുന്നവരെ പിന്നീട് കാണാറില്ലെന്നും ഇത്തരം അവസരവാദികൾക്കെതിരെയുള്ള വിധിയെഴുത്താകണം നമ്മുടെ ഒരോ വോട്ടെന്നും എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ അഭിപ്രായപ്പെട്ടു. സിവിൽ സ്റ്റേഷൻ ബ്ലോക്ക് എസ്ഡിപിഐ സ്ഥാനാർത്ഥി മൈമൂന ഹനീഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബാരിക്കാടിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിൽ പല സ്ഥലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താതെ പല രീതികളിൽ സഹായിക്കുന്ന കോലീബി ധാരണകൾ മറച്ച് വെച്ച് മതേതര വോട്ടുകൾ പെട്ടിയിലാക്കാൻ മധൂരിലും മറ്റും സാമ്പ്രദായിക കക്ഷികൾ നടത്തുന്ന പ്രചരണം വോട്ടർമാർ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം ജനറൽ സെക്രട്ടറി ഗഫൂർ നായിമാർമൂല അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഹമീദ് ബാരിക്കാട്, എരുതുകടവ് ബ്രാഞ്ച് പ്രസിഡണ്ട് ഹനീഫ് പൊയ്യ, സെക്രട്ടറി ശാഫി ബി എ, അബ്ദുല്ല എ കെ, അബ്ദുൽ ഖാദർ ഇ എ, ഹനീഫ പള്ളിവളപ്പ് സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Vidhyanagar, BJP, Politics, Election, SDPI, Politics, Those who express BJP fear only during elections vanishes after elections: Khader Arafa.