Join Whatsapp Group. Join now!

സമസ്ത ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ടായി മൊയ്തു മൗലവിയെയും ജോയിന്റ് സെക്രട്ടറിയായി സിദ്ദീഖ് നദ് വി ചേറൂരിനെയും തെരഞ്ഞെടുത്തു

സമസ്ത ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ടായി മൊയ്തു മൗലവിയെയും ജോയിന്റ് സെക്രട്ടറിയായി സിദ്ദീഖ് നദ് വി ചേറൂരിനെയും തെരഞ്ഞെടുത്തു

കാസര്‍കോട്: (my.kasargodvartha.com 01.12.2020) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ടായി എം മൊയ്തു മൗലവി ബാഖവി കാഞ്ഞങ്ങാട്, ജോയിന്റ് സെക്രട്ടറിയായി സിദ്ദീഖ് നദ് വി ചേരൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.

ഒഴിവ് വന്ന ജില്ലാ മുശാവറയിലേക്ക് അബ്ദുല്‍ മജീദ് ദാരിമി (പയ്യക്കി), ജി എസ്  അബ്ദുല്‍ ഹമീദ് ദാരിമി (നായ്മാര്‍മൂല) എന്നിവരെയും തെരഞ്ഞെടുത്തു. 

ജില്ലാ ആസ്ഥാനത്ത് ചേര്‍ന്ന മുശാവറ യോഗം പ്രസിഡണ്ട് ത്വാഖാ അഹ് മദ്  മൗലവി അല്‍ അസ്ഹരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഇ കെ മഹ് മൂദ് മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. 

വൈസ് പ്രസിഡണ്ട് എം എസ് തങ്ങള്‍ മദനി പ്രാര്‍ത്ഥന നടത്തി. വര്‍കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി റിപോര്‍ട് അവതരിപ്പിച്ചു.

സംവരണ വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പ് നയത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. തെറ്റ് തിരുത്താനും പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്ന നടപടിയില്‍ നിന്ന് പിന്‍മാറാനും സര്‍ക്കാറിനോട് യോഗം ആവശ്യപ്പെട്ടു. 


Moidu Moulavi elected Vice President of Samastha District Committee


കെ കെ മാഹിന്‍ മുസ്ലിയാര്‍, കെ ടി അബ്ദുല്ല ഫൈസി, അബ്ദുല്‍ സലാം ദാരിമി ആലമ്പാടി, എം പി മുഹമ്മദ് ഫൈസി, ശംസുദ്ദീന്‍ ഫൈസി കുഞ്ഞിമംഗലം, കെ എം  സ്വാലിഹ് മുസ്ലിയാര്‍, പി എസ് ഇബ്‌റാഹിം ഫൈസി, ഇ പി ഹംസത്തുസ്സഅദി, ബശീര്‍ ദാരിമി തളങ്കര, എം അബ്ദുല്‍ ഖാദിര്‍ മൗലവി, ഇ അബ്ബാസ് ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, തുരുത്തി അഹ് മദ് മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഅദി, ഫസ് ലു റഹ് മാന്‍ ദാരിമി, പി എം അബ്ദുല്‍ ഹമീദ് മദനി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Keywords: News, Kerala, Kasargod, Samastha, Committee, Vice President, Joint Secretary, Moidu Moulavi elected Vice President of Samastha District Committee and Siddique Nadvi Cherur elected Joint Secretary.

Post a Comment