Join Whatsapp Group. Join now!

തദ്ദേശ തെരഞ്ഞെടുപ്പ്: പാർടി ശക്തമായ നേട്ടമുണ്ടാക്കുമെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രടറി റോയ് അറക്കൽ

Local government elections: Roy Arakkal says party will make strong gains #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 15.12.2020) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർടി ശക്തമായ നേട്ടമുണ്ടാക്കുമെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രടറി റോയ് അറക്കൽ പറഞ്ഞു. ജില്ലയിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുകയും കൊറോണ കാലത്തും, പ്രളയകാലത്തും ജനങ്ങളോടപ്പമുണ്ടായതിനും ജനം നൽകുന്ന അംഗീകാരമായി ഈ തിരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Roy Arakkal

ജില്ലാ പ്രസിഡന്റ് എൻ യു അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി കെ അബ്ദുൽ ജബ്ബാർ, ഡോ. സി ടി സുലൈമാൻ, ഇഖ്ബാൽ ഹൊസങ്കടി, ഖാദർ അറഫ, അശ്‌റഫ് കോളിയടുക്കം, സവാദ് സി എ സംബന്ധിച്ചു. സ്ഥാനാർത്ഥികൾ അനുഭവങ്ങൾ പങ്കുവെച്ചു.

Keywords: Kerala, News, SDPI, Political Party, Politics, Local Body Election, Election, Roy Arakkal, Local government elections: Roy Arakkal says party will make strong gains.



Post a Comment