തൃക്കരിപ്പൂര്‍: (my.kasargodvartha.com 25.12.2020) കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള പത്ത് യുവാക്കളുടെ കേരള സൈകിള്‍ റാലി. കാസര്‍കോട് മുതല്‍ കോവളം വരെയാണ് സൈകിള്‍ റൈഡ് നടത്തുന്നത്.
'കര്‍ഷകരില്ലെങ്കില്‍ നാമില്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് യാത്ര. അതിശൈത്യം വകവെക്കാതെ സമരമുഖത്ത് അടിയുറച്ചുനില്‍ക്കുന്ന കര്‍ഷകരോട് അനുഭാവം പ്രകടിപ്പിച്ചു നടക്കുന്ന റൈഡിലുള്ള ഏഴുപേര്‍ വിദ്യാര്‍ഥികളാണ്.
തിരൂര്‍ സ്വദേശി മന്‍സൂര്‍ നയിക്കുന്ന യാത്രയില്‍ താനൂരില്‍ നിന്നുള്ള ശിഫില്‍, സഈദ് അന്‍വര്‍, ഇസ്മാഈല്‍, തിരൂരില്‍ നിന്നുള്ള മുഹമ്മദ് നബീല്‍, ഗഫൂര്‍ കോട്ടക്കല്‍, അജ്മല്‍ ഫാഇസ് കാവുമ്പടി, കോഴിക്കോട് നിന്നുള്ള ഗഗന്‍ രാജ്, എ പി അനിരുദ്ധ്, അഭിജിത്ത് എന്നിവരാണ് പങ്കെടുക്കുന്നത്.

സൈക്ലിങ് കൂട്ടായ്മയായ പെഡല്‍ ഫോഴ്സ് വഴിയാണ് ആശയം ഉടലെടുത്തത്. കാസര്‍കോട് നഗരത്തില്‍ സൈക്ലിസ്റ്റ് സി എ മുഹമ്മദ് ഇഖ്ബാല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ അന്‍വര്‍ സാദാത്ത്, ഹാതിം, റിജാസ്, മുഹമ്മദ് താജ്, രാകേഷ് തീര്‍ത്ഥങ്കര, അഡ്വ. ശാജിദ് കമ്മാടം, ടി എം സി ഇബ്‌റാഹിം, വി വി അബ്ദുല്ല, സത്താര്‍ വടക്കുമ്പാട്, എം ടി പി ലത്വീഫ് എന്നിവര്‍ സ്വീകരിച്ചു.
Keywords: Kerala, News, Kasaragod, Cycle, Riders, Ride, Farmers, Protest, Kerala Cycle Journey of the Youth declaring solidarity with the farmers.