Join Whatsapp Group. Join now!

ലോക ഭിന്നശേഷി ദിനം: മാഹിന്‍ കുന്നിലിന് ഐ എം എ യുടെ അനുമോദനം

ലോക ഭിന്നശേഷി ദിനം: മാഹിന്‍ കുന്നിലിന് ഐ എം എ യുടെ അനുമോദനം IMA Felicitate Mahin Kunil in World Disability Day

കാസര്‍കോട്: (my.kasargodvartha.com 03.12.2020) വൈകല്യം തടസ്സമാകാതെ കാസര്‍കോടിന്റെ സേവന - കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യവും കോവിഡ് വാര്യരും പൊതു പ്രവര്‍ത്തകനുമായ മാഹിന്‍ കുന്നിലിനെ ജനറല്‍ ആശുപത്രി സുപ്രണ്ട്  ഡോ രാജറാം ഉപഹാരം നല്‍കി അനുമോദിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ എം എ) ഇന്ത്യന്‍ അകാദമി ഓഫ് പീഡ്രിയാട്രിക് (ഐ എ പി) എന്നിവയുടെ നേതൃത്വത്തിലാണ് ലോക ഭിന്നശേഷി ദിനം ആചരിച്ചത്.


ഐ എം എ പ്രസിഡണ്ട് ഡോ. നാരായണ നായക് അധ്യക്ഷത വഹിച്ചു. ഐ എസ് എ ദേശീയ പ്രസിഡന്റ് ഡോ വെങ്കിട്ട ഗിരി മുഖ്യാതിഥിയായി. റോടറി ക്ലബ് പ്രസിഡണ്ട് ഡോ ജനാര്‍ദ്ധന നായ്ക്, ഐ എ പി പ്രസിഡണ്ട് ഡോ ജിതേന്ദ്ര റൈ, മെഡിക്കല്‍ ബോര്‍ഡ് അംഗം ഡോ ക്യഷ്ണന്‍ നായ്ക്, നഴ്‌സിംഗ് സുപ്രണ്ട് സ്‌നിഷി, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍, വേണുഗോപാല്‍ സംബന്ധിച്ചു.

ലോക് ഡൗണ്‍ കാലത്തും അല്ലാതെയും സേവന പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമാണ് മാഹിന്‍ ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ചു നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയിലും മാഹിന്‍ കുന്നിലുണ്ട്.മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ മാഹിന്‍ മന്‍സിലിലെ പരേതനായ കെ എം മുഹമ്മദ് ശാഫിയുടെയും റുഖിയയുടെയും മകനാണ്.

ഭാര്യ: സൈനബത്ത് സാജിദ. മക്കള്‍: ഹിദായ ഫാത്വിമ ,ആഇശ ഹിബ, ഖദീജ ഹിസ ശിറിന്‍, നഫീസ നുഹ. നെഹ്‌റു യുവ കേന്ദ്ര, റോടറി ക്ലബ്, ജേസീസ് കാസര്‍കോട്, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവ മാഹിന്‍ കുന്നിലിന്റെ സേവനങ്ങള്‍ കണ്ട് ആദരിച്ചിട്ടുണ്ട്. നിരവധി സന്നദ്ധ സംഘടകളുടെ ആദരവും മാഹിനെ തേടി എത്തിയിട്ടുണ്ട്, ലോക് ഡൗണ്‍ കാലത്തെ മാഹിന്റെ സേവനം കാസര്‍കോടിന്റെ മിക്ക ഭാഗങ്ങളിലെ ജനങ്ങളും അനുഭവിച്ചിട്ടുണ്ട്. ബ്ലഡ് ഡോണേര്‍സ് കേരള, ജനമൈത്രി പോലീസ് എന്നിവയുടെ വൊളണ്ടിയര്‍ എന്ന നിലയിലും മികച്ച സേവനങ്ങളാണ് മാഹിന്‍ നടത്തിയത്.



Keywords: News, Kerala, Kasaragod, World Disability Day IMA Felicitate Mahin Kunil in  World Disability Day
 

Post a Comment