Join Whatsapp Group. Join now!

കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗിന്റെ തിളക്കമാര്‍ന്ന വിജയത്തില്‍ ദുബൈയിലും ആഘോഷം

Dubai celebrates Muslim League's victory in Kasargod municipality #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (my.kasargodvartha.com 18.12.2020) കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗിന്റെ തിളക്കമാര്‍ന്ന വിജയത്തില്‍ ദുബൈയില്‍ കെ എം സി സി പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു.

ബി ജെ പിയുടെ നേതൃത്വത്തില്‍ ബ്ലാക് മെയില്‍ സംഘങ്ങളെ കൂട്ട് പിടിച്ച് ഭരണം പിടിച്ചെടുത്ത് നഗരത്തെ കലാപ ഭൂമിയാക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ് ബാലറ്റിലൂടെ തടഞ്ഞ പ്രബുദ്ധരായ വോടര്‍മാര്‍ക്ക് കെ എം സി സി കാസര്‍കോട് മുന്‍സിപല്‍ ഭാരവാഹികള്‍ ആഘോഷപരിപാടിക്ക് മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ നന്ദി അറിയിച്ചു.

News, Gulf, Kasaragod, K M C C, Dubai, B J P, Dubai celebrates Muslim League's victory in Kasargod municipality

യോഗം ദുബൈ കെ എം സി സി കാസര്‍കോട് മുന്‍സിപല്‍ പ്രസിഡണ്ട് ഹാരിസ് ബ്രതെഴ്സ് അധ്യക്ഷത വഹിച്ചു. പുതുതായി തിരഞ്ഞെടുത്ത നഗരസഭാ അംഗങ്ങള്‍ക്ക് ജനങ്ങളുടെ സ്പന്ദനം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് യു എ ഇ ദേശിയ കെ എം സി സി ട്രഷറര്‍ നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു.

യോഗത്തില്‍ കാസര്‍കോട്  മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ജില്ലാ സെക്രടറി ഫൈസല്‍ മുഹ്സിന്‍, മണ്ഡലം ഉപാധ്യക്ഷന്‍ സുബൈര്‍ അബ്ദുല്ല, ഷാര്‍ജ കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുബൈര്‍ തളങ്കര, മുന്‍സിപല്‍ ഭാരവാഹികളായ അന്‍വര്‍ സാജിദ്, സിനാന്‍ തൊട്ടാന്‍, മിര്‍ശാദ് പൂരണം, കാമില്‍ ബാങ്കോട്, ഇഖ്ബാല്‍ കെ പി, ആശിക്ക് പള്ളം, സുഹൈല്‍ പടിഞ്ഞാര്‍, ശിഫാസ് തളങ്കര, തസ്ലീം ബെല്‍ക്കാട്, അസ്ലം ഗസ്സാലി, ഹനീഫ് നെല്ലിക്കുന്ന് എന്നിവര്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി അശ്കര്‍ ചൂരി സ്വാഗതവും ഉപാധ്യക്ഷന്‍ ത്വല്‍ഹത് തളങ്കര നന്ദിയും പറഞ്ഞു.

Keywords: News, Gulf, Kasaragod, K M C C, Dubai, B J P, Dubai celebrates Muslim League's victory in Kasargod municipality

Post a Comment