കാഞ്ഞങ്ങാട്: (my.kasargodvartha.com 08.12.2020) കാര്‍ഷിക മേഖല കുത്തക വത്ക്കരിക്കുന്ന കേന്ദ്ര സര്‍കാരിന്റെ നയത്തില്‍ പ്രതിഷേധിച്ചു കര്‍ഷക തൊഴിലാളികള്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു. കാഞ്ഞങ്ങാട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനവും പൊതു യോഗവും നടത്തി.
സി ഐ ടി യു നേതാവ് വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എ ഐ ടി യു സി നേതാവ് ദാമോധരന്‍ അധ്യക്ഷത വഹിച്ചു. കെ വി ബാലകൃഷ്ണന്‍, കരീം കുശാല്‍നഗര്‍, പി പി രാജു, സഹദേവന്‍, ഡി വി അമ്പാടി, യൂനുസ് വടകരമുക്ക്, ജാഫര്‍ മൂവാരിക്കുണ്ട്, കുട്ട്യന്‍, മജീദ് വേങ്ങര സംസാരിച്ചു.
എം ആര്‍ ദിനേശന്‍ സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Farmers, Protest, Public meeting, Demonstration and public meeting in support of the peasant struggle