Join Whatsapp Group. Join now!

അപകടത്തിൽപ്പെട്ട കാർ ആളെകൂട്ടി പൊക്കിയെടുത്ത് സ്ഥാനാർഥിയുടെ സേവനം

Candidate's service in picking up a car in an accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

സുധീഷ് പുങ്ങംചാൽ 

വെള്ളരിക്കുണ്ട്: (www.kasargodvartha.com 12.12.2020) തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ വോട്ട് തേടിയുള്ള ഓട്ടത്തിനിടെ റോഡിൽ അപകടത്തിൽപെട്ടകാർ ആളെകൂട്ടി പൊക്കിയെടുക്കാൻ സഹായിച്ച്‌ സ്ഥാനാർഥിയുടെ സേവനം.


പരപ്പ ബ്ലോക് പഞ്ചായത്തിലേക്ക് മാലോം ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥി ഷോബി ജോസഫ് ആണ് വോട്ട് തേടിയുള്ള യാത്രക്കിടെ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്. വെള്ളരിക്കുണ്ട് മങ്കയത്ത്‌ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. എടത്തോട്ടെ മരണ വീട്ടിൽ പോയി തിരിച്ചു വരികയായിരുന്ന എറണാകുളം സ്വദേശികൾ സഞ്ചരിച്ച കാരാണ് അപകടത്തിൽപ്പെട്ടത്. 



റോഡിൽ നിന്നും നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റിൽ ഇടിച്ചു റോഡരികിലെ കുഴിയിൽ ചെന്ന് നിൽക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ ഉടൻ തന്നെ അടുത്ത വീട്ടിൽ വോട്ട് ചോദിച്ചു ചെന്നിരുന്ന ഷോബി ജോസഫ് സ്ഥലത്ത്‌ എത്തി. അപകടത്തിൽ ആർക്കും പരിക്ക് ഉണ്ടായില്ലെങ്കിലും കുഴിയിൽ പോയ കാർ റോഡിലേക്ക് തള്ളി കയറ്റാൻ ഷോബിയും മറ്റുള്ളവരും നോക്കിയെങ്കിലും ടെലിഫോൺ പോസ്റ്റിനിടയിൽ ചക്രങ്ങൾ കുടുങ്ങിയതിനാൽ നടന്നില്ല.

ഉടൻതന്നെ കൂടെ ഉണ്ടായിരുന്ന യൂത്ത്‌ കോൺഗ്രസ് ബളാൽ മണ്ഡലം വൈസ് പ്രസിഡണ്ട് അംജിത്ത്‌ തന്റെ പിക്കപ്പ് വാൻ സ്ഥലത്തേക്ക് വരുവാൻ ഡ്രൈവറെ വിളിച്ചു പറഞ്ഞു. കയർ കെട്ടി വലിച്ചു റോഡിലേക്ക് പൊക്കി മാറ്റിയ ശേഷമാണ് ബ്ലോക് പഞ്ചായത്ത്‌ സ്ഥാനാർഥി ഷോബി ജോസഫ് തന്റെ അവസാന ഘട്ട പ്രചാരണം ആരംഭിച്ചത്. 

ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർത്ഥി ഷിനോജ് ചാക്കോയും ഈ വഴി പോകുമ്പോൾ അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ വാഹനം നിർത്തുകയും ഇറങ്ങിച്ചെന്ന് കാര്യങ്ങളിൽ ഇടപെടുകയും ചെയ്തു.

Candidate's service in picking up a car in an accident

Keywords: Kerala, News, Candidate, Car, Picking, Accident, Vellarikkund, Candidate's service in picking up a car in an accident


Post a Comment