Join Whatsapp Group. Join now!

ഗ്രന്ഥകാരനും റിടയേഡ്സ് ‌കൂള്‍ പ്രിൻസിപാളുമായ കൊടവഞ്ചിയിലെ കെ എം ഹനീഫ് മാസ്റ്റർ നിര്യാതനായി

Author and Retd. principal KM Haneef Master of Kodavanchi passed away away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 18.12.2020) ഗ്രന്ഥകാരനും റിറിടയേഡ് സ്‌കൂള്‍ പ്രിൻസിപാളുമായ കൊടവഞ്ചിയിലെ കെ എം ഹനീഫ് മാസ്റ്റർ നിര്യാതനായി (63). അസുഖത്തെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

മല്ലംവാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ടും, ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പാളുമായിരുന്നു. മുളിയാർ പഞ്ചായത്ത് എം എസ് എഫിൻ്റെ സ്ഥാപക പ്രസിഡണ്ടായും ബോവിക്കാനം ജമാഅത്ത് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. 

Author and Retd.  principal KM Haneef Master of Kodavanchi passed away

പൂർവ്വ പ്രവാചകർ, സത്യവിശ്വാസികളുടെ ദിന രാത്രങ്ങൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അന്ത്യപ്രവാചകൻ എന്ന ഗ്രന്ഥം പൂർത്തീകരിക്കും മുമ്പെയാണ് മരണം.

പരേതരായ കൊളമ്പ അബ്ദുല്ല ഹാജി - ഉമ്മു ഹലീമ (ഉമ്മാലിമ) ദമ്പതികളുടെ മകനാണ്.

ഭാര്യ: നസീമ, മക്കൾ: മശ്ഹൂദ്, അൻസിറ (ഇരുവരും എഞ്ചിനിയർ). മരുമക്കൾ: മുഖ്താർ (ബിസ്മില്ല ട്രൈഡേഴ്സ് കാസർകോട്), സഫ്‌വാന. സഹോദരങ്ങൾ: കെ മുഹമ്മദ് കുഞ്ഞി  ഹാശിം (മല്ലം ജമാഅത്ത് പ്രസിഡണ്ട്), ശംസുദ്ദീൻ (സീനിയർ സൂപ്രണ്ട് കാസർകോട് ജില്ലാ സപ്ലൈ ഓഫീസ്) റുഖിയ, സുഹറ, പരേതനായ ഡോ. ബശീർ.

ഖബറടക്കം മല്ലം ജമാഅത്ത് മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Kerala, Obituary, Death, KM Haneef Master, Kodavanchi, Iqbal Higher Secondary School,Author and Retd.  principal KM Haneef Master of Kodavanchi passed away.


Post a Comment