Join Whatsapp Group. Join now!

ജീലാനി ക്യാമ്പയിന്റ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

A memorial service was organized as part of the Jeelani campaign #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയഡുക്ക: (my.kasargodvartha.com 11.12.2020) എസ് വൈ എസ് ബദിയടുക്ക മേഖല കമ്മറ്റിയുടെ ജീലാനി കാമ്പയിന്റ ഭാഗമായി പള്ളത്തടുക്ക നൂറുല്‍ ഇസ്ലാം മദ്‌റസ ഹാളില്‍ കണ്ണിയ്യത്ത് ഉസ്താദ് - ശംസുല്‍ ഉലമാ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് റശീദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു. മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ഖലീല്‍ ഹുദവി കല്ലായം അനുസ്മരണ പ്രഭാഷണം നടത്തി. 

SYS

ആദം ദാരിമി നാരമ്പാടി, ഖലീല്‍ ദാരിമി ബെളിഞ്ചം, ഹസൈനാര്‍ സഖാഫി പെരഡാല, ടിമ്പര്‍ മുഹമ്മദ് ഹാജി, ലത്വീഫ് ഹാജി മാര്‍പ്പിനടുക്ക, ഇസ്മാഈല്‍ സഅദി, ഇഖ്ബാല്‍ പെര്‍ള, ഹമീദ് ബാറക, എരിയപ്പാടി മുഹമ്മദ് ഹാജി, അസീസ് പാടലടുക്ക, സിദ്ദീഖ് മൗലവി ഗുണാജെ, മുഹമ്മദ് ഹാജി പള്ളത്തടുക്ക, ഹമീദ് മൗലവി ഇടിയഡുക്ക, ശാഫി പള്ളത്തടുക തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ ഫൈസി ഇടിയഡുക്ക സ്വാഗതം പറഞ്ഞു. 

Keywords: Kerala, News, Badiyaduka, Shamsul Ulama, Remembrance, SYS, SKSSF, Kanniyath Usthad, Jeelani Campaign,  A memorial service was organized as part of the Jeelani campaign.



Post a Comment