Join Whatsapp Group. Join now!

ആനുകാലിക സാഹചര്യത്തില്‍ ധാര്‍മിക മുന്നേറ്റത്തിന്റെ ഗതിവിഗതികള്‍ എസ് എസ് എഫ് ചര്‍ച്ച ചെയ്തു

SSF discussed the dynamics of moral progress in the context of the period

കളനാട്: (my.kasargodvartha.com 22.11.2020) ആനുകാലിക  സാഹചര്യത്തില്‍ ധാര്‍മിക മുന്നേറ്റത്തിന്റെ ഗതിവിഗതികള്‍ എസ് എസ് എഫ് ചര്‍ച്ച ചെയ്തു. ഇന്‍ഖിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ രാഷ്ട്രീയ പ്രചാരണ ക്യാമ്പയ്‌നിന്റെ  ഭാഗമായി എസ് എസ് എഫ് ഉദുമ ഡിവിഷനിലും രാഷ്ട്രീയ പാഠം സംഘടിപ്പിച്ചു.

ഡിവിഷന്‍ സ്റ്റുഡന്‍സ് കോണ്‍ഗ്രസ് പ്രമേയ ചര്‍ച്ചയും അംഗത്വകാല പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടന്നു. ആനുകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളില്‍ ധാര്‍മിക മുന്നേറ്റത്തിന്റെ ഗതിവിഗതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. 


പരിപാടിയില്‍ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളായ ശരീഫ് നിസാമി, ഡോ. ശമീര്‍ അലി ജില്ലാ സെക്രട്ടറി മുത്തലിബ് അടുക്കം ഡിവിഷന്‍ ഭാരവാഹികളായ മന്‍സൂര്‍ കൈനോത്ത്, സഅദ് മേല്‍പറമ്പ, ഉനൈസ് കളനാട്, ആശിക് ഹദ്ദാദ്, അബ്ദുല്ല എരോല്‍, അബ്ദുല്‍ ജബ്ബാര്‍ ബിലാല്‍, സ്വാലിഹ് ചട്ടഞ്ചാല്‍ എന്നിവരും ഡിവിഷന്‍ പരിധിയിലെ സെക്ടര്‍ ഭാരവാഹികളും പങ്കെടുത്തു.



Keywords: Kerala, News, Ssf, Moral, Discussed, SSF discussed the dynamics of moral progress in the context of the period

Post a Comment