Join Whatsapp Group. Join now!

എന്റെ ക്ഷയരോഗ മുക്ത കേരളം: മുളിയാര്‍ ഗ്രാമപഞ്ചായത്തിന് അക്ഷയ കേരള പുരസ്‌കാരം

My Tuberculosis Free Kerala: Akshaya Kerala Award for Muliyar Grama Panchayat

കാസര്‍കോട്: (my.kasargodvartha.com 05.11.2020) സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 'എന്റെ ക്ഷയരോഗ മുക്ത കേരളം'പദ്ധതി വിജയകരമായി നടപ്പാക്കിയതിന് മുളിയാര്‍ ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാറിന്റെ അക്ഷയകേരള പുരസ്‌ക്കാരം ലഭിച്ചു. 

ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗം തുടര്‍ച്ചയായി ഒരു വര്‍ഷം ഇല്ലാത്തതും, ക്ഷയരോഗം കണ്ടെത്തിയ ആരും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചികിത്സ ഇടയ്ക്കിടയ്ക്ക് വെച്ച് കൊഴിഞ്ഞു പോകാത്തതിനുമാണ് പുരസ്‌ക്കാരം.

My Tuberculosis Free Kerala: Akshaya Kerala Award for Muliyar Grama Panchayat


ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും കൃത്യമായി ജാഗ്രത പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, പ്രിന്‍സിപ്പള്‍ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഡെ എന്നിവര്‍ ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റ് ജില്ലാ ക്ഷയരോഗ സെന്റര്‍ മുഖേനയാണ് ഗ്രാമ പഞ്ചായത്തിനു ലഭിച്ചത്. 

പുരസ്‌കാരം മുളിയാര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ഈശ്വര നായിക് മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടിക്ക് കൈമാറി. 

വൈസ് പ്രസിഡണ്ട് ഗീത ഗോപാലന്‍ ജനപ്രതിനിധികളായ കെ പ്രഭാകരന്‍, നഫീസ മുഹമ്മദ് കുഞ്ഞി, ജസീല അസ്‌ലം, അനീസ മന്‍സൂര്‍ മല്ലത്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ കെ ഹരിദാസ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സൂപ്പര്‍വൈസര്‍ തങ്കമണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ എസ് രശ്മി, നിധീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Akshaya kerala Award, My Tuberculosis Free Kerala: Akshaya Kerala Award for Muliyar Grama Panchayat

Post a Comment