Join Whatsapp Group. Join now!

വരകളിലൂടെ വിസ്മയം തീര്‍ക്കുന്ന സുസ്നയ്ക്ക് അനുമോദനം

വരകളിലൂടെ വിസ്മയം തീര്‍ക്കുന്ന സുസ്നയ്ക്ക് അനുമോദനം MS Mogral Memorial Library Felicitated susna

മൊഗ്രാല്‍: (my.kasargodvartha.com 15.11.2020) വരകളിലൂടെ വിസ്മയം തീര്‍ക്കുന്ന മൊഗ്രാല്‍ സ്വദേശിനിയായ നഫീസത്ത് സുസ്നയ്ക്ക് ജന്മനാടിന്റെ അനുമോദനം. പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍, ഓയില്‍ പെയ്ന്റിങ്ങിലും മികച്ച രചനകള്‍ തന്നെയാണ് വരകളെ സ്നേഹിക്കുന്ന ഈ കൊച്ചു കലാകാരി തീര്‍ക്കുന്നത്. മനസ്സില്‍ തെളിയുന്ന രൂപങ്ങളും ഭാവങ്ങളും ഒപ്പം പ്രശസ്തരുടെ ചിത്രങ്ങളും സുസ്ന ക്യാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ അവിടെ തെളിഞ്ഞ് വരുന്നത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ്. മൊഗ്രാലിലെ സാമൂഹ്യ പ്രവര്‍ത്തന്‍ എ എം സിദ്ദിഖ് റഹ്മാന്റെ മകളാണ്.

എം എസ് മൊഗ്രാല്‍ സ്മാരക ഗ്രന്ഥാലയമാണ് നഫീസത്ത് സുസ്നയ്ക്ക് സ്‌നേഹാദരം ഒരുക്കിയത്. എയര്‍ 

ഇന്ത്യയുടെ മുന്‍ ട്രാഫിക് ഓഫിസര്‍ എം മുഹമ്മദ് കുഞ്ഞി സുസ്നയ്ക്ക് ഉപഹാരം നല്‍കി, സിദ്ദിഖ് അലി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. അഹ് മദലി കുമ്പള, സിദ്ദിഖ് റഹ്മാന്‍, അക്ബര്‍ പെര്‍വാഡ്, സി എം ഹംസ, നിസാര്‍ പെര്‍വാഡ്, മിശാല്‍ റഹ്മാന്‍, ഫവാസ് ഇബ്രാഹിം, നിഹാല്‍ മൊഗ്രാല്‍, ഹനീഫ് മുഹമ്മദ് സംസാരിച്ചു. നുഹ് മാന്‍ മാസ്റ്റര്‍ സ്വാഗതവും റാശിദ് മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

എം എസ് മൊഗ്രാല്‍ സ്മാരക ഗ്രന്ഥാലയം വരകളില്‍ വിസ്മയം തീര്‍ക്കുന്ന നഫീസത്ത് സുസ്നയ്ക്ക്ഒരുക്കിയ ആദരവ് ചടങ്ങില്‍ എം മുഹമ്മദ് കുഞ്ഞി അവാര്‍ഡ് സമ്മാനിക്കുന്നു .


Keywords: News, Kerala, Kasaragod, Felicitated, MS Mogral Memorial Library Felicitated susna 


Post a Comment