Join Whatsapp Group. Join now!

മാപ്പിളപ്പാട്ട് ഗായകൻ കുഴഞ്ഞു വീണു മരിച്ചു

മാപ്പിളപ്പാട്ട് ഗായകൻ കുഴഞ്ഞു വീണു മരിച്ചു Mappilappattu singer falls to death

ഉളിയത്തടുക്ക: (my.kasargodvartha.com 05.11.2020) മാപ്പിളപ്പാട്ട് ഗായകൻ  കുഴഞ്ഞു വീണു മരിച്ചു. ഉളിയത്തടുക്കയിലെ വാടക വീട്ടിൽ താമസിക്കുന്ന ഇഖ്ബാൽ (47) ആണ് മരിച്ചത്. ബുധനാഴ്ച സുബ്ഹി നിസ്കാര ശേഷം നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞുവീണ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




പരേതരായ മൊഗ്രാലിലെ അബ്ദുൽ ഖാദർ - സുഹ്റ ദമ്പതികളുടെ മകനാണ്. പഴയകാല മാപ്പിള പാട്ട് ഗായകനും ദഫ് മാസ്റ്ററുമായിരുന്നു. 
ബീജന്തടക്കയിലെ സറീനയാണ് ഭാര്യ. 

ജന്മനാ കാഴ്ച ശേഷിയില്ലാത്ത രണ്ട് പെൺ മക്കളടക്കം നാല് മക്കളാണ്. ശഹ്സാദി (21), ശഹാന (20), ശൈമ (15), ഖാദർ (14). ഖബറടക്കം മൊഗ്രാൽ കൊപ്പളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Keywords: News, Kerala, Kasaragod, Obituary, Death, Singer,   Mappilappattu singer falls to death 
 

Post a Comment