കാസര്‍കോട്: (my.kasargodvartha.com 02.11.2020) വ്യാപാരികളുടെ ജീവല്‍പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് ചൊവ്വാഴ്ച (നവംബര്‍ 3ന്) 8 കേന്ദ്രങ്ങളില്‍ വ്യാപാരി ധര്‍ണ നടത്തും.
റോഡ് വികസനത്തിന്റെ പേരില്‍ സ്ഥാപനം നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, ലൈസന്‍സിന്റെയും ജിഎസ്ടിയുടെയും പേരില്‍ നടത്തുന്ന അന്യായ പിഴ ശിക്ഷകള്‍ ഒഴിവാക്കുക, അനധികൃത വഴിയോരച്ചക്കവടം നിരോധിക്കുക, പുതുക്കിയ വാടക കുടിയാന്‍ നിയമം ഉടന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ധര്‍ണ.
രാവിലെ 10 മുതല്‍ 12 വരെ കാസര്‍കോട് കലക്ടറേറ്റിലെ 3 കവാടങ്ങള്‍, പുതിയ ബസ് സ്റ്റാന്‍ഡ്, ഹെഡ് പോസ്റ്റ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നീ കേന്ദ്രങ്ങളിലും യൂണിറ്റ് വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ ഓഫീസ്, യൂത്ത്വിങ് നേതൃത്വത്തില്‍ ജിഎസ്ടി ഓഫീസ് എന്നീ കേന്ദ്രങ്ങളിലാണ് ധര്‍ണ. സമിതി സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡണ്ട് എ കെ മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ ബശീര്‍ കല്ലംങ്കാടി, മേഖല പ്രസിഡണ്ട് എ എ.അസീസ്, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ല വൈസ് പ്രസിഡണ്ട് ടി എ ഇല്യാസ്, അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സി കെ ഹാരീസ്, സെക്രട്ടറി ടി എ ജലീല്‍, സംസ്ഥാന കൗണ്‍സിലര്‍ അശ്‌റഫ് സുല്‍സന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ .നാഗേഷ് ഷെട്ടി സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ദിനേശ് നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, Merchant Association, Dharna, Kasargod Merchants Association hold traders dharna at 8 centres on Tuesday