Join Whatsapp Group. Join now!

പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കോഴിത്തിടിൽ മൊയ്ദു ഹാജിക്ക് ദുബൈയിൽ ഗംഭീര യാത്രയയപ്പ്

പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കോഴിത്തിടിൽ മൊയ്ദു ഹാജിക്ക് ദുബൈയിൽ ഗംഭീര യാത്രയയപ്പ് grand farewell to Moidu Haji in Dubai

ദുബൈ: (my.kasargodvartha.com 24.11.2020)  പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കോഴിത്തിടിൽ മൊയ്ദു ഹാജിക്ക് ദുബൈയിൽ സ്നേഹജനങ്ങളുടെ ഗംഭീര യാത്രയയപ്പ്.  നാലര പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചാണ് പൗരപ്രമുഖനും മത സാമൂഹിക കാരുണ്യ മേഖലകളിലെ നിറ സാന്നിധ്യമായ കെ എച്ച് മൊയ്ദു ഹാജി മടങ്ങുന്നത്. 



ദുബൈ നൈഫ് ഭാഗത്ത് മൊയ്തു ഹാജിയെ അറിയാത്തവർ വിരളമായിരിക്കും. സ്വദേശികളും വിദേശികളുമായ നിരവധിപേരാണ് മൊയ്തുഹാജിയുടെ സൗഹൃദവലയത്തിലുള്ളത്. പ്രശസ്തമായ ദുബൈ നാഇഫ് സൂഖിന് മുന്നിലെ മൊയ്തുഹാജിയുടെ തട്ടകമായ അൽ ബസ്വരി ട്രേഡിംഗിലേക്ക് എത്താത്തവരും കുറവായിരിക്കും. സന്ദ ർശകവിസയിൽ ദുബൈയിൽ എത്തിയവരും അല്ലാത്തവരുമായ ആളുകൾ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള വീട്ടുസാധങ്ങൾ വാങ്ങാൻ ഈ കടയെ ആണ് കൂടുതലും ആശ്രയിക്കാറുള്ളത്.  അറബികൾക്കും തങ്ങളുടെ മുഹ്യിദ്ദീൻ വിശ്വസ്തനാണ്. ഇനി നാട്ടിൽ കൃഷിയുമായി മുന്നോട്ട് പോകാനാണ് കർഷകൻ കൂടിയായ ഹാജിയുടെ ആഗ്രഹം. 

നാട്ടിലേക്ക് മടങ്ങുന്ന മൊയ്തുഹാജിക്ക് വിവിധ സംഘടനകളും കൂട്ടായ്മകളും യാത്രയയപ്പ് ഒരുക്കി. 

 യു. എ. ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ  അഭിമുഖ്യത്തില്‍ നടത്തിയ  യാത്രയയപ്പിൽ പ്രസിഡന്റ് കെ. പി അബ്ബാസ്  അദ്ധ്യക്ഷനായി.

ജമാഅത്തിൻ്റെയും പ്രവാസി സമൂഹത്തിനാവശ്യമായ മറ്റു കാര്യങ്ങളിലുമുള്ള മൊയ്ദു ഹാജിയുടെ  സാനിദ്ധ്യം നിറഞ്ഞ് നിന്നതായിയിരുന്നുവെന്നും മൊയ്ദു ഹാജിയുടെ  നാട്ടിലേക്കുള്ള മടക്കം പ്രവാസി സമൂഹത്തിനു തീരാ നഷ്ടമാണെന്നും യോഗം വിലയിരുത്തി.

കേന്ദ്ര ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹാജി ഉല്‍ഘാടനം ചെയ്തു.  കളനാട് ഹൈദ്രൂസ് ജമാഅത്ത് യു എ ഇ കമ്മിറ്റി ഉപദേഷ്ടാവ് അയ്യങ്കോല്‍ മുഹമ്മദ് കുഞ്ഞി ഹാജി പൊന്നാട അണിയിച്ചു. 

അശ്റഫ് ഖുദ്‌റത്, ഇബ്രാഹിം ബാരികാട്, മുനീര്‍ ആയമ്പാറ,  ആശിഫ്, ടി കെ മൂസ, കെ പി സത്താര്‍, റിയാസ് തളങ്കര, റിസ് വാൻ മദ്രാസ് സംസാരിച്ചു. അസീസ് മദ്രാസ്  സ്വഗതവും  മൊയ്തു ഹാജി  യാത്രയപ്പിനുളള നന്ദിയും പറഞ്ഞു.

പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന കളനാട് കോഴിത്തിടില്‍ കെ  എച്ച്  കുടുംബത്തിലെ കാരണവര്‍ മൊയ്തു ഹാജിക്ക് കെ എച്ച് ഫാമിലി യു എ ഇ കമ്മിറ്റിയും യാത്രയയപ്പ് നല്‍കി.

ഇബ്രാഹിം എ സി, ഹമീദ്, മൂസ ടി കെ, മുഹമ്മദ് കുണിയ, നിയാസ് , ഖാലിദ്, ബശീര്‍ ,അബ്ദുള്‍ ഖാദര്‍, ഇബ്രാഹിം കെ കെ, സദ്ദാം മേല്‍പ്പറമ്പ്, യാസീൻ ശെരീഫ്, മുഹമ്മദ് അലി,  ഫൈസല്‍, ബിലാല്‍, ആശിർ ശെരീഫ്, ഇസ്ഹാഖ്, യൂസഫ്, അശ്റഫ്, ശുഐബ്, യാസര്‍ ശെരീഫ്, ജമാല്‍, മുനീർ, അല്‍ത്വാഫ് സംബന്ധിച്ചു.

നീണ്ട പ്രവാസ വാസത്തിനൊടുവില്‍ നാടണയുന്ന മൊയ്തു ഹാജിക്ക് ചെമനാട് പഞ്ചായത്ത് കെ എം സി സിയും സ്‌നേഹോഷ്മളമായ യാത്രയയപ്പ് ഒരുക്കി.

പ്രവാസത്തിന്റെ പ്രയാസങ്ങള്‍ക്കിടയിലും ഹരിത പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും  ചേർത്തുപിടിച്ച  മൊയ്ദു ഹാജി കളനാട്, നാടിന്റെയും നാട്ടാരുടേയും എല്ലാ നന്മയിലും തന്റേതായ സംഭാവനകള്‍ അര്‍പ്പിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണെന്ന് വിലയിരുത്തി.

ജില്ലാ കെ എം സി സി ആക്റ്റിംഗ് പ്രസിഡന്റ റാഫി പള്ളിപ്പുറം ഉത്ഘാടനം ചെയ്ത പരിപാടി  ജില്ലാ സെക്രട്ടറി അബ്ബാസ് കെപി കളനാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഉപഹാരം സമ്മാനിച്ചു.  ജില്ലാ ട്രെഷറര്‍ ഹനീഫ് ടി ആര്‍ പൊന്നാട അണിയിച്ചു. കെ എം സി സി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബശീര്‍ പെരുമ്പള സ്വാഗതവും  സെക്രട്ടറി റിസ് വാൻ കളനാട് നന്ദിയും പറഞ്ഞു.

ചടങ്ങില്‍ കളനാട് ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹാജി കോഴിത്തിടില്‍, അസീസ് മദ്രാസ്, മുനീര്‍ ആയമ്പാറ, റിയാസ് തളങ്കര, ആസിഫ്, ഇബ്രാഹിം ബാരിക്കാട്, കെ പി സത്താര്‍, മജീദ് ബേക്കല്‍, അയ്യങ്കോല്‍ മുഹമ്മദ് കുഞ്ഞി ഹാജി, അഷ്റഫ് ഹാജി ഖുദ്‌റത്, മൂസ തുടങ്ങിയര്‍ സംബന്ധിച്ചു.


Keywords: News, Gulf, Dubai, KMCC, grand farewell to Moidu Haji in Dubai
 

Post a Comment