Join Whatsapp Group. Join now!

കുടുംബാരോഗ്യ സര്‍വേ പൂര്‍ത്തീകരിച്ചു

കുടുംബാരോഗ്യ സര്‍വേ പൂര്‍ത്തീകരിച്ചു Family Health Survey Completed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

അഡൂര്‍: (my.kasargodvartha.com 29.11.2020) ദേലംപാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ജനങ്ങളുടെ ആരോഗ്യ സംരംക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ മുഖേനയും, ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപോര്‍ട് സമര്‍പിക്കുന്നതിലൂടെയും, പൊതുജനാരോഗ്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടി നടത്തിയ സര്‍വേ പ്രവര്‍ത്തനം പൂര്‍ത്തിയായി. 


അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നതിന് മുന്നോടിയായ സര്‍വേ പ്രവര്‍ത്തനത്തിന് അതീവ പ്രാധാന്യമുണ്ട്. ജലജന്യരോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ ജലസ്രോതസുകള്‍, പകര്‍ച്ചവ്യാധി രോഗങ്ങള്‍ ജീവിത ശൈലി രോഗങ്ങളായ കാന്‍സര്‍, രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയം, വൃക്ക സംബന്ധമായ രോഗങ്ങള്‍, ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍, കിടപ്പിലായ രോഗികള്‍, പാലിയേറ്റീവ് പ്രവര്‍ത്തനം, ഇന്‍ഫേര്‍ടിലിറ്റി, കുടുംബക്ഷേമ മാര്‍ഗങ്ങള്‍ സ്വീകരിച്ചവരുടെ വിവരം, റബര്‍, കവുങ്ങ്, തോട്ടം ഉടമകളുടെ വിവരങ്ങള്‍, കുട്ടികളുടെയും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ സ്ഥിതി വിവരക്കണക്ക്, മൊത്തം വീടുകള്‍, ജനസംഖ്യാവിവരങ്ങള്‍, ശൗചാലയം ഇല്ലാത്തവരുടെ വിവരങ്ങള്‍, മരണപ്പെട്ടവരുടെ വിവരങ്ങള്‍, വിദേശ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍, തുടങ്ങി 30 ല്‍പരം പ്രധാനപ്പെട്ട വിവരങ്ങളാണ് ഗൃഹസന്ദര്‍ശനം വഴി തയ്യാറാക്കിയത്.

അഡൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ സരളയുടെ നേതൃത്വത്തില്‍ നടന്ന മാസാന്ത അവലോകന യോഗത്തില്‍ വിവരശേഖരണത്തിന്റെ ക്രോഡീകരണ റിപോര്‍ടിന്റെ മാതൃക ബ്ലോക് ഹെല്‍ത് സൂപര്‍വൈസര്‍ ശ എ കെ ഹരിദാസ് പബ്ലിക് ഹെല്‍ത് നേഴ്‌സ് പി ജയലക്ഷ്മിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. 

ഹെല്‍ത് ഇന്‍സെപ്ക്ടര്‍ ഇന്‍ ചാര്‍ജ് കെ സുരേഷ് കുമാര്‍ സര്‍വേ പ്രവര്‍ത്തനം വിശദീകരിച്ചു. പരിപാടിയില്‍ മുളിയാര്‍ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ എല്‍ എച്ച് എസ്  തങ്കമണി, എച്ച് ഐ  ചന്ദ്രന്‍ ,പി ആര്‍ ഒ രഞ്ജിത്ത്, ജെ എച്ച് ഐ സുരേഷ് ബാബു, അബ്ദുര്‍ റഹ് മാന്‍, ജെ പി എച്ച് എന്‍മാരായ സുലൈഖ, ദീപ, അനിത, രജീഷ ആശാ സംസാരിച്ചു.


Keywords: News, Kerala, Kasaragod, Family Health Survey Completed
 

Post a Comment