Join Whatsapp Group. Join now!

അനീസ മന്‍സൂര്‍ മല്ലത്തിനെ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു

അനീസ മന്‍സൂര്‍ മല്ലത്തിനെ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു Congress Committee commended Aneesa Mansoor Mallam
ബോവിക്കാനം: (my.kasargodvartha.com 09.11.2020) സാമൂഹ്യ പ്രതിബദ്ധതയും, മികവുറ്റ സേവനവും, വികസന മുന്നേറ്റവും നടത്തിയ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന് മല്ലം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു.



ഡി സി സി സെക്രട്ടറി എം സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മാധവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി എം കുഞ്ഞമ്പു നമ്പ്യാര്‍ ഉപഹാരം നല്‍കി. മഹിള കോണ്‍ഗ്രസ് നേതാവ് ഗൗരി നമ്പ്യാര്‍ പൊന്നാട അണിയിച്ചു.

ബി സി കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് ജനറല്‍ സെക്രട്ടറി റശീദ് തെക്കെപള്ള സ്വാഗതം പറഞ്ഞു. പ്രകാശ് റാവു, കൃഷ്ണന്‍ ചേടിക്കാല്‍, പൊന്നപ്പന്‍, ഗോപാലന്‍ അരിയില്‍, നാരായണന്‍ നമ്പ്യാര്‍, ശാന്തിനി ദേവി, മണികണ്ഠന്‍, പീറ്റര്‍ മല്ലം, സുനില്‍ ചോക്ക മൂല, അനില്‍ അമ്മങ്കോട്, പീറ്റര്‍ ഡിസൂസ എം ജി റോഡ്, മധു തേജസ് കോളനി, കുമാരി അര്‍പിത, സുലോചന, റീന, സുഗന്ധി സംബന്ധിച്ചു.


Keywords: News, Kerala, Kasaragod,  Congress Committee commended Aneesa Mansoor Mallam
 

Post a Comment