Join Whatsapp Group. Join now!

നവജാത ശിശു വാരാഘോഷത്തിന്റെ ഭാഗമായി പ്രസവാനന്തര അമ്മമാര്‍ക്കും പരിചരണക്കാര്‍ക്കും പുതിയ പരിചരണ മാനദണ്ഡങ്ങളെക്കുറിച്ച് ക്ലാസ് നടത്തി

Classes were held for mothers and caregivers on new care standards#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (my.kasargodvartha.com 20.11.2020) നവജാത ശിശു വാരഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രസവാനന്തര അമ്മമാര്‍ക്കും പരിചരണക്കാര്‍ക്കും പുതിയ പരിചരണ മാനദണ്ഡങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. 




ഇന്ത്യന്‍ അക്കാദമി പീഡിയാട്രിക്‌സ് (ഐ എ പി ), കാസര്‍കോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗവ. ജനറല്‍ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റും അനസ്തേഷ്യോളജിസ്റ്റ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റുമായ ഡോ. വെങ്കടഗിരി ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ഐ എം എ പ്രസിഡണ്ട് ഡോ ബി നാരായണ നായ്ക്ക് അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡണ്ടും ഗവ. ജനറല്‍ ആശുപത്രി കണ്‍സള്‍ട്ടന്റ് ഫിസിഷന്‍മാരായ ഡോ. സി എച്ച് ജനാര്‍ദ്ദന നായ്ക്ക്, ഡോ. കൃഷ്ണ നായ്ക്ക്, ഡോ. വസന്തി ആശംസകള്‍ നേര്‍ന്നു. ജൂനിയര്‍ പീഡിയാട്രിക്‌സ് കണ്‍സള്‍ട്ടന്റ് ഡോ പ്രീമ നന്ദി പറഞ്ഞു. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സ് ഡോ. അബൂബാക്കര്‍, അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അനന്യ എന്നിവര്‍ വിവിധ ക്ലാസുകള്‍ എടുത്തു.





Keywords: Kerala, News, Obituary, Classes were held for mothers and caregivers on new care standards
 

Post a Comment