Join Whatsapp Group. Join now!

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുരുന്നുകള്‍ക്ക് വാട്‌സ് ആപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്

WhatsApp group members helped for Kids Who Don't Have Online Learning Facilities #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പിലിക്കോട്: (my.kasargodvartha.com 18.10.2020) ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുരുന്നുകള്‍ക്ക്  കൈത്താങ്ങായി പിലിക്കോടിന്റെ ശബ്ദം വാട്‌സ് ആപ്പ് കൂട്ടായ്മ. മാണിയാട്ട് സ്വദേശിയായ ചന്തേര ജി യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ഞായറാഴ്ച കൂട്ടായ്മയുടെ മൂന്നാമത്തെ ടെലിവിഷന്‍ സെറ്റ് നല്‍കിയത്. സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയ കൂട്ടായ്മയാണിത്. 

WhatsApp group members helped for Kids Who Don't Have Online Learning Facilities


ആഴ്ചയില്‍ മൂന്നുദിവസം വിവിധ കലാപരിപാടികളും വാട്‌സാപ് ഗ്രൂപിലൂടെ നടത്തിവരുന്നുണ്ട്. പിലിക്കോട് ചെറുവത്തൂര്‍ പഞ്ചായത്തുകളിലെ നിര്‍ധനരായ കുട്ടികളെ കണ്ടെത്തിയാണ് ടി വി, മൊബൈല്‍ ഫോണ്‍, ടാബ് എന്നിവ കൈമാറിക്കൊണ്ടിരിക്കുന്നത്. ചടങ്ങില്‍ വത്സരാജ് പിലിക്കോട്, ബാലചന്ദ്രന്‍ എരവില്‍, വിനയന്‍ പിലിക്കോട്, രചന ബാബു, രഞ്ജി ഫ്രണ്ട്‌സ് എന്നിവര്‍ സംബന്ധിച്ചു.




Keywords: Kerala, News, Whatsapp, Group, Helped, WhatsApp group members helped for Kids Who Don't Have Online Learning Facilities

Post a Comment