Join Whatsapp Group. Join now!

ഉദുമ വയൽ-കുന്നിൽ പള്ളി റോഡ് നീണ്ട കാത്തിരിപ്പിന് ശേഷം തുറന്നു

Uduma Vayal-Kunnil Palli Road inaugurated #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 25.10.2020) ഉദുമ വയൽ-കുന്നിൽ പള്ളി റോഡ് നീണ്ട കാത്തിരിപ്പിന് ശേഷം തുറന്നു. നാട്ടുകാരുടെ സഹായത്തോടെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും ഉദുമ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് റോഡ് നിർമ്മിച്ചത്. റോഡിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ വി അപ്പുവിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി നിർവഹിച്ചു. 

Uduma Vayal-Kunnil Palli Road inaugurated

കൽവർട്ട് ഭിത്തിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം അൻവർ മാങ്ങാട് നടത്തി. ചടങ്ങിൽ ഈ സംരഭത്തിന് മുന്നിൽ നിന്ന് പ്രയത്നിച്ച റോഡ് വികസന കമ്മിറ്റി ട്രഷറർ കെ എം അമ്പാടിയെ ആദരിച്ചു. റോഡ് വികസന കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് പെർള വളപ്പ്, വേണു കിഴക്കേവളപ്പ്, അബ്ദുർ റഹ്‌മാൻ, ബാസ്ക്കരൻ സോഡ, ഇബ്‌റാഹിം കുന്നിൽ പള്ളി സംബന്ധിച്ചു.


Keywords: Kerala, News, Uduma, Inaugurated, Road, Uduma Vayal-Kunnil Palli Road inaugurated 

Post a Comment