Join Whatsapp Group. Join now!

'ഇലൽ ഹബീബ്' റബീഅ് കാമ്പയിൻ ഉദ്ഘാടനവും മൗലിദ് ജൽസയും നടന്നു

The inauguration of 'Ilal Habib' Rabih campaign and Maulid Jalsa held
കാഞ്ഞങ്ങാട്: (my.kasargodvartha.com 19.10.2020) സൗത്ത് ചിത്താരി ബിടിക് വുമൺസ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ  'ഇലൽ ഹബീബ്' റബീഅ് കാമ്പയിനിൻ്റെ ഉൽഘാടനവും മൗലിദ് ജൽസയും നടത്തി. ബിടിക് വൈസ് ചെയർമാൻ കെ യു ദാവൂദ് ഹാജി ചിത്താരി അധ്യക്ഷനായ പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്തു. 



അൻവറലി ഹുദവി മലപ്പുറം സംസാരിച്ചു. സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട് സമാപന പ്രാർത്ഥന നടത്തി. ചെയർമാൻ ഹബീബ് കൂളിക്കാട് കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു. ശേഷം ഫാത്തിമ സഹല വഫിയ്യ, ഫാത്തിമത്ത് സബാ എന്നിവരുടെ നേതൃത്വത്തിൽ മൗലിദ് ജൽസക്ക്. 

അസ്മാബി യു വി ഖിറാഅത്തും ഫാത്തിമത്ത് ശൈമ, ഫാത്തിമത്ത് അഫ്രീദ എന്നിവർ മദ്ഹ് ഗാനവും അവതരിപ്പിച്ചു. ബിടിക് ജനറൽ കൺവീനർ അബ്ദുർ റഹ്‌മാൻ കണ്ടത്തിൽ ആശംസകളർപ്പിച്ചു. പ്രിൻസിപ്പാൾ ജാബിർ ഹുദവി തൃക്കരിപ്പൂർ സ്വാഗതവും സൈഫുന്നിസ വഫിയ്യ നന്ദിയും പറഞ്ഞു. റബീഅ് കാമ്പയിനിൻ്റെ ഭാഗമായുള്ള 'റബീഉൽ ഫുനൂൻ' മീലാദ് ഫെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കും.

Keywords: News, Kerala, Kasaragod, The inauguration of 'Ilal Habib' Rabih campaign and Maulid Jalsa held
 

Post a Comment