Join Whatsapp Group. Join now!

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ തൊഴിലാളി യൂണിയന്‍ ധര്‍ണ നടത്തി

The auto workers' union staged a dharna demanding various things
കാസര്‍കോട്: (my.kasargodvartha.com 24.10.2020) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  ഓട്ടോ തൊഴിലാളി യൂണിയന്‍ ധര്‍ണ നടത്തി. ജില്ലയിലെ റോഡ് ഗതാഗതത്തിന്റെ ശോചനിയാവസ്ഥ പരിഹരിക്കുക, ലോക്ഡൗണ്‍ കാലത്തെ വാഹന നികുതി, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ് ഒഴിവാക്കുക, ഇന്ധന വില വര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജില്ലാ ഓട്ടോ തൊഴിലാളി യൂണിയന്‍ (ഐ എൻ ടി യു സി) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിളില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഐ എൻ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി എ ശാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.


The auto workers' union staged a dharna

അബൂബക്കര്‍ തുരുത്തി അധ്യക്ഷത വഹിച്ചു. ഓട്ടോ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി, സി ജി ടോണി, ഹരീന്ദ്രന്‍ ഇറകോടന്‍, രാജന്‍ ഉളിയത്തടുക്ക, സൈനുദ്ദിന്‍ ചെമ്മനാട് സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Obituary, The auto workers' union staged a dharna demanding various things
 


Post a Comment