ബേക്കൽ: (my.kasargodvartha.com 01.10.2020) എസ് എസ് എഫ് ബേക്കൽ സെക്ടർ കമ്മിറ്റി പുതിയ കർഷക നിയമത്തിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി വലയം തീർത്തു. മൗവ്വൽ പടാത്താണ് വലയം തീർത്തത് കേന്ദ്ര സർക്കാരിൻറെ നിരന്തര കർഷക വിരുദ്ധ നിയമങ്ങളും ചട്ടങ്ങളും മുതലാളിത്ത വന്കിട വ്യവസായികൾക്ക് അനുകൂലമാണെന്നും പാവപ്പെട്ട കർഷകരെ ഇത്തരം നിയമങ്ങൾ വഴിയാധാരം ആക്കുമെന്നും പ്രതിഷേധ വലയം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ് വൈ എസ് ഉദുമ സോൺ സെക്രട്ടറി ആബിദ് സഖാഫി മൗവ്വൽ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ എസ് എസ് എഫ് ഉദുമ ഡിവിഷൻ സെക്രട്ടറി ആഷിഖ് ഹദ്ദാദ് മുൻ സെക്ടർ സെക്രട്ടറി മുനീർ മദനി ഹദ്ദാദ്, സെക്ടർ പ്രസിഡണ്ട് ഇസ്മായിൽ മുക്കൂട് സെക്രട്ടറിമാരായ സമദ് ഹസനാബാദ്, മുനീർ ഖിളരിയ്യ, സഹൽ പൂച്ചക്കാട് എന്നിവർ നേതൃത്വം നൽകി.

Keywords: Kerala, News, SSF Bekal sector encircled in solidarity with the farmers