Join Whatsapp Group. Join now!

എസ് കെ എസ് എസ് എഫ് ദുബൈ ജില്ലാ സർഗലയം: തൃക്കരിപ്പൂർ ചാമ്പ്യന്മാർ

SKSSF Dubai District Sargalayam: Thrikkarippur Champions #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദുബൈ: (my.kasargodvartha.com 25.10.2020) എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ ദുബൈ ജില്ലാ സർഗലയത്തിൽ  തൃക്കരിപ്പൂർ ചാമ്പ്യന്മാരായി. കാസർകോട് മേഖല രണ്ടാംസ്ഥാനവും മഞ്ചേശ്വരം മേഖല മൂന്നാം സ്ഥാനവും നേടി.


സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന കലാ മത്സര പരിപാടിയിൽ സബ്‌ജൂനിയർ വിഭാഗത്തിൽ കാസർകോട് മേഖലയും, ജൂനിയർ വിഭാഗത്തിൽ തൃക്കരിപ്പൂർ മേഖലയും, സീനിയർ വിഭാഗത്തിൽ മഞ്ചേശ്വരം മേഖലയും ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി. സബ്‌ജൂനിയർ വിഭാഗത്തിൽ സർഗ പ്രതിഭയായി അബ്ദുല്ല ത്വഹ ഷാർജ തൃക്കരിപ്പൂരും, ജൂനിയർ വിഭാഗത്തിൽ മുഹമ്മദ്  ഇബ്രാഹിം തൃക്കരിപ്പൂരും, സീനിയർ വിഭാഗത്തിൽ അബ്ദുല്ല എ എസ് കാസർകോടും തെരഞ്ഞെടുക്കപ്പെട്ടു. 

SKSSF Dubai District Sargalayam: Thrikkarippur Champions


എസ് കെ എസ് എസ് എഫ് നാഷണൽ പ്രസിഡണ്ട്‌ സയ്യിദ് ശുഹൈബ് തങ്ങൾ,  

ദുബൈ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മുസ്തഫ മൗലവി, ജന.സെക്രട്ടറി ജലീൽ എടക്കുളം, സംസ്ഥാന ട്രഷറർ സുബൈർ മാങ്ങാട്, സംസ്ഥാന സർഗലയം കൺവീനർ ഫാസിൽ മെട്ടമ്മൽ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു.

ദുബൈ എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ പ്രസിഡണ്ട്‌ സിദ്ദീഖ് കനിയടുക്കം, സർഗലയം ജില്ലാ കൺവീനർ വൈ ഹനീഫ കുമ്പഡാജെ, കോർഡിനേറ്റർ അശ്റഫ് തൃക്കരിപ്പൂർ, എം ബി ഖാദർ തൃക്കരിപ്പൂർ, സത്താർ നാരമ്പാടി, നൗഫൽ ഹുദവി, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നജീബ് പീടികയിൽ, മേഖല ഭാരവാഹികളായ സിദ്ദീഖ് സി എം സി, നിസാം പുളിക്കൂർ, റഫീഖ് എതിർത്തോട് പരിപാടികൾ നിയന്ത്രിച്ചു. ജംശീദ് അടക്കം, സാബിത് പി സി, ഖാദർ ഇർശാദി കർന്നൂർ, അശ്‌കർ എന്നിവർ മീഡിയ നിയന്ത്രിച്ചു.



Keywords: Kerala, News, Gulf, Skssf, Thrikkarippur, Dubai, Champions,  SKSSF Dubai District Sargalayam: Thrikkarippur Champions

Post a Comment